ന്യൂഡൽഹി: കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പ്രധാന മരുന്നായ റെംഡെസിവറിന്‍റെ വിതരണത്തിനുള്ള മാര്‍ഗരേഖ തയാറായതായി കേന്ദ്രസര്‍ക്കാര്‍. ഏപ്രിൽ 21 മുതൽ മെയ് 16 വരെയുള്ള കാലയളവില്‍ ഏതൊക്കെ സംസ്ഥാനങ്ങള്‍ക്ക് എത്ര അളവില്‍ മരുന്ന് നല്‍കണമെന്ന വിഷയത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ചട്ടപ്രകാരം മരുന്നുകള്‍ കൃത്യസ്ഥലത്ത് എത്തുന്നുണ്ടെന്ന് കമ്പനി ഉറപ്പുവരുത്തണമെന്നും കേന്ദ്ര സർക്കാര്‍ വ്യക്തമാക്കി.
റെംഡെസിവര്‍ വിതരണത്തിനുള്ള മാര്‍ഗരേഖയായി
കൊവിഡ് ബാധിതര്‍ക്ക് കുത്തിവയ്‌ക്കുന്ന ആന്‍റിവൈറല്‍ മരുന്നാണ് റെംഡെസിവർ.
ഏപ്രില്‍ 21 മുതല്‍ മെയ് 16 വരെയുള്ള കാലയളവിനിടെ 5,30,0000 ഡോസ് മരുന്ന് വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും കൊവിഡ് സാഹചര്യം പരിശോധിച്ചാണ് വിതരണത്തിനുള്ള പുതിയ മാര്‍ഗരേഖ ഉണ്ടാക്കിയിരിക്കുന്നത്. പുതിയ മാര്‍ഗരേഖ രാജ്യമെമ്പാടും റെംഡെസിവറിന്‍റെ സുഗമമായ വിതരണം ഉറപ്പാക്കുമെന്നും അതിനാൽ ഈ പകർച്ചവ്യാധി സമയത്ത് ഒരു രോഗിക്കും ബുദ്ധിമുട്ട് നേരിടേണ്ടതി വരില്ലെന്നും കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ പറഞ്ഞു. കൊവിഡ് ബാധിതര്‍ക്ക് കുത്തിവയ്‌ക്കുന്ന ആന്‍റിവൈറല്‍ മരുന്നാണ് റെംഡെസിവർ.