ഹൈദരാബാദ്:ഹൈദരാബാദിലെ ഓൾഡ് സിറ്റിയിൽ അനധികൃതമായി കുടിയേറ്റക്കാർ താമസിക്കുന്നതായി കേന്ദ്രത്തിന്‍റെ റിപ്പോർട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി.
രോഹിഗ്യൻ കുടിയേറ്റക്കാർ പഴയ നഗരമായ ഹൈദരാബാദിൽ താമസിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സർക്കാരിന്‍റെ പക്കലുണ്ടെന്നും അവർ നിരന്തരമായ നിരീക്ഷണത്തിലാണെന്നും ജി കിഷൻ റെഡ്ഡി പറഞ്ഞു. നമ്മുടെ രാജ്യത്തെ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് രോഹിംഗ്യൻ കുടിയേറ്റക്കാർ താമസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റേഷൻ കാർഡുകൾ, തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയ കേന്ദ്ര-സംസ്ഥാന ആനുകൂല്യങ്ങൾ ഇത്തരക്കാർക്ക് നൽകേണ്ടതില്ലെന്നും അനധികൃതമായി വോട്ടേഴ്‌സ് ലിസ്റ്റില്‍ പലരുടേയും പേരുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും റെഡ്ഡി പറഞ്ഞു. റോഹിംഗ്യകളെ കൂടാതെ ഹൈദരാബാദിൽ പാകിസ്ഥാനികൾ താമസിക്കുന്നുണ്ടെന്നും എന്നാൽ ഈ വിഷയം കേന്ദ്രസർക്കാരിന്‍റെ റിപ്പോർട്ടിൽ പറയുന്നില്ലെന്നും റെഡ്ഡി പറഞ്ഞു.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ (ജിഎച്ച്എംസി) ഡിസംബർ ഒന്നിന് വോട്ടെടുപ്പ് നടക്കും, ഡിസംബർ നാലിനാണ് ഫലം പ്രഖ്യാപിക്കുക.