ഹൈദരാബാദ്: തെലങ്കാന പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിൽ നിന്നും ഇതുവരെ യാതൊരു ധനസഹായവും ലഭിച്ചിച്ചിട്ടില്ലെന്ന് ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥർ തെലങ്കാന മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെല്ലാം ആശങ്ക പ്രകടിപ്പിച്ചിരുന്നു. അവർ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും സ്ഥിതിഗതികൾ അന്വേഷിക്കുകയും ചെയ്തു. ഇതിന് പുറമെ, കേന്ദ്ര സംഘം പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അതിനാൽ തന്നെ, കേന്ദ്രത്തിൽ നിന്ന് സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കി. പ്രളയത്തിലെ കേന്ദ്രസഹായത്തെ സംബന്ധിച്ച് ശനിയാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് മോദി സർക്കാരിന്‍റെ അവഗണനയെക്കുറിച്ച് ധനകാര്യവകുപ്പ് വിശദമാക്കിയത്.
കേന്ദ്രത്തിൽ നിന്ന് പ്രളയ ദുരിതാശ്വാസ സഹായങ്ങൾ ലഭിച്ചില്ലെന്ന് തെലങ്കാന - K chandrashekar rao
1,350 കോടി രൂപയുടെ അടിയന്തര സഹായമാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഒക്ടോബർ 15ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാൽ, ഇതുവരെയും ധനസഹായം ലഭിച്ചിട്ടില്ല
കഴിഞ്ഞ മാസം സംസ്ഥാനത്ത് ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ഹൈദരാബാദിലുൾപ്പടെ നിരവധി പ്രദേശങ്ങളിൽ വലിയ നാശ നഷ്ടങ്ങൾക്ക് കാരണമായി. പ്രാഥമിക കണക്കുകൾ പ്രകാരം 5,000 കോടി രൂപയുടെ നഷ്ടം നേരിട്ടു.1,350 കോടി രൂപയുടെ അടിയന്തര സഹായമാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഒക്ടോബർ 15ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കേന്ദ്രം ശൂന്യമായ വാഗ്ദാനങ്ങൾ മാത്രം നൽകുന്നു. അവർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നത് തെലങ്കാനയോടുള്ള അവഗണനയിലൂടെ തെളിയിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി കെസിആർ പറഞ്ഞു.