കേരളം

kerala

ETV Bharat / bharat

അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് കേന്ദ്ര അനുമതി ലഭിച്ചതായി യോഗി ആദിത്യനാഥ് - international airport

വിമാനത്താവളത്തിനായി സംസ്ഥാന സർക്കാർ 1000 കോടി രൂപയും കേന്ദ്രസർക്കാർ 250 കോടി രൂപയും നൽകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

യോഗി ആദിത്യനാഥ്  ഉത്തർപ്രദേശ്  അന്താരാഷ്ട്ര വിമാനത്താവളം  international airport in Ayodhya  ആയോദ്യയിലെ അന്താരാഷ്ട്ര വിമാനത്താവളം  രാമ ജന്മഭൂമി  Yogi Adityanath  international airport  Ayodhya airport
ആയോദ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് കേന്ദ്ര അനുമതി ലഭിച്ചതായി യോഗി ആദിത്യനാഥ്

By

Published : Feb 26, 2021, 5:05 PM IST

ലഖ്‌നൗ:അയോധ്യയിൽ അന്താരാഷ്ട്ര വിമാനത്താവളം വേണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യത്തിന് കേന്ദ്രം അംഗീകാരം നൽകിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിമാനത്താവളത്തിനായി 1000 കോടി രൂപ സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടത്തിന് വകയിരുത്തിയിട്ടുണ്ട്. കൂടാതെ കേന്ദ്രസർക്കാർ 250 കോടി രൂപ നൽകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ടൂറിസവും രാമക്ഷേത്രവും മുന്നിൽ കണ്ടാണ് വിമാനത്താവളം വേണമെന്ന ആവശ്യം അറിയിച്ചതെന്നും വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ വംശജർക്ക് അയോധ്യ സന്ദർശിക്കാൻ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിനായി 250 കോടി അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരിക്കും നന്ദി പറയുന്നതായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ABOUT THE AUTHOR

...view details