കേരളം

kerala

ETV Bharat / bharat

രാജ്യം മുഴുവൻ കൊവിഡ് വാക്സിൻ വിതരണത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ

ഇതിന്‍റെ ഭാഗമായി ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങളിൽ രണ്ട് ദിവസത്തെ ഡ്രൈ റൺ അടുത്തയാഴ്ച നടത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

Covid vaccine Distribution in india  Corona vaccine in india  COVID-19 vaccine in india  കൊവിഡ് വാക്സിൻ വിതരണം വാർത്തകൾ  കൊവിഡ് വാക്സിൻ ഇന്ത്യയിൽ വാർത്തകൾ
രാജ്യത്തൊട്ടാകെ കൊവിഡ് വാക്സിൻ നൽകാൻ ഒരുങ്ങി കേന്ദ്രസർക്കാർ

By

Published : Dec 25, 2020, 3:44 PM IST

ന്യൂഡൽഹി:രാജ്യത്തൊട്ടാകെ കൊവിഡ് 19 വാക്സിൻ നൽകാൻ തയാറെടുത്ത് കേന്ദ്രസർക്കാർ. ഇതിന്‍റെ ഭാഗമായി ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങളിൽ രണ്ട് ദിവസത്തെ ഡ്രൈ റൺ നടത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. അടുത്തയാഴ്ചയാണ് ഡ്രൈ റൺ നടത്തുന്നത്. ഓരോ സംസ്ഥാനത്തും രണ്ട് ജില്ലകളിലായാണ് വാക്സിൻ വിതരണം നടത്തുക. ജില്ലാ ആശുപത്രി, സിഎച്ച്സി, സ്വകാര്യ ആശുപത്രി എന്നിങ്ങനെ തിരിച്ചാണ് വിതരണം.

വാക്സിൻ വിതരണത്തിൽ പങ്കെടുക്കുന്നവർക്കായുള്ള പരിശീലനം ഇതിനകം നൽകിയിട്ടുണ്ട്. വാക്സിനേറ്റർ, ഇതര വാക്സിനേറ്റർ, കോൾഡ് ചെയിൻ ഹാൻഡ്‌ലറുകൾ, സൂപ്പർവൈസർമാർ, ഡാറ്റാ മാനേജർമാർ, ആശാ കോർഡിനേറ്റർമാർ എന്നിവർക്കാണ് പരിശീലനം നൽകിയത്. വാക്സിനേഷൻ പ്രക്രിയയുടെ നടത്തിപ്പിനായി കോ-വിൻ ഐടി പ്ലാറ്റ്‌ഫോമിന്‍റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ സംസ്ഥാന രോഗപ്രതിരോധ ഉദ്യോഗസ്ഥർ, കോൾഡ് ചെയിൻ ഓഫീസർമാർ, ഐ‌ഇ‌സി ഉദ്യോഗസ്ഥർ എന്നിവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. 2,360 പേരാണ് ഇതിൽ പങ്കെടുത്തത്.

കൂടാതെ ലക്ഷദ്വീപ് ഒഴികെ 7,000ത്തിലധികം ജില്ലാതല ട്രെയിനികളുടെ പങ്കാളിത്തത്തോടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനതല പരിശീലനവും പൂർത്തിയായതായി സർക്കാർ അറിയിച്ചു. രാജ്യത്തൊട്ടാകെ 681 ജില്ലകളിലായി 49,604 ആളുകൾക്ക് മെഡിക്കൽ ഓഫീസർമാരുടെ പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ കൊവിഡ് 19 വാക്സിനേഷനെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ വെബ് പോർട്ടലായ കോ-വിൻ, ദേശീയ ഹെൽപ്പ് ലൈൻ നമ്പറായ 1075, സംസ്ഥാന ഹെൽപ്പ്ലൈൻ നമ്പറായ 104 എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details