ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘത്തെ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ചു. മഹാരാഷ്ട്ര, കേരളം, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര സംഘം എത്തുക.
കൊവിഡ് പ്രതിരോധം; 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘങ്ങളെ അയച്ചു - Centre deputes high-level teams
മഹാരാഷ്ട്ര, കേരളം, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര സംഘം എത്തുക
കൊവിഡ് പ്രതിരോധം
കൊവിഡ് കേസുകളുടെ എണ്ണം അടുത്തിടെ വർധിച്ചതിന്‍റെ കാരണങ്ങൾ സംഘം പരിശോധിക്കും. വൈറസ് വ്യാപനം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ ഓരോ സംസ്ഥാനങ്ങളിലെയും ആരോഗ്യ രംഗത്തെ ഉന്നതരുമായി ആലോചിച്ച് തീരുമാനിക്കും. അടുത്തിടെ കൊവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കൊവിഡ് പ്രതിരോധത്തിനായി നടപടികൾ സ്വീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.