കേരളം

kerala

ETV Bharat / bharat

ആഗോളസഹായം അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നത് തുടരും - ആഗോളസഹായം

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏകോപന സെൽ ഏപ്രിൽ 26 മുതൽ പ്രവർത്തനം ആരംഭിച്ചു.

ആഗോളസഹായം അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നത് തുടരും Centre continues sending global aid to states UTs for Covid management global aid ആഗോളസഹായം കേന്ദ്ര ആരോഗ്യ മന്ത്രാലയം
ആഗോളസഹായം അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നത് തുടരും

By

Published : May 12, 2021, 7:39 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ലോകരാജ്യങ്ങളില്‍ നിന്നും ലഭിച്ച സഹായങ്ങള്‍ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്യുന്നത് തുടരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തിനായി വിവിധ മന്ത്രാലയങ്ങളും, ഡിപ്പാര്‍ട്ട്മെന്‍റുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും വരുന്ന ആഗോള സഹായം വേഗത്തിൽ വിതരണം ചെയ്യുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

Also Read:കൊറോണ വൈറസിനെ തുരത്താം നിമിഷങ്ങള്‍ക്കുള്ളില്‍: പരിശ്രമവുമായി ഹൈദരാബാദ് ഐഐടി വിദ്യാര്‍ത്ഥികള്‍

9,284 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 7,033 ഓക്സിജൻ സിലിണ്ടറുകൾ, 19 ഓക്സിജൻ ജനറേഷൻ പ്ലാന്‍റുകൾ, 5,933 വെന്‍റിലേറ്ററുകൾ, 3.44 ലക്ഷം റെംഡെസിവിർ മരുന്നുകള്‍ എന്നിവ ഏപ്രിൽ 27 മുതൽ മെയ് 11 വരെ എയര്‍ലൈന്‍ വഴിയും, റോഡ് ഗതാഗതം വഴിയും ഇതുവരെ അയച്ചിട്ടുണ്ട്. മെയ് 11ന് യുകെ, ഈജിപ്ത്, കുവൈറ്റ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച പ്രധാന വസ്തുക്കളിൽ 80 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 1590 ഓക്സിജൻ സിലിണ്ടറുകൾ, 20 വെന്‍റിലേറ്ററുകൾ എന്നിവ ഉൾപ്പെടുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏകോപന സെൽ ഏപ്രിൽ 26 മുതൽ പ്രവർത്തനം ആരംഭിച്ചു. മെയ് 2 മുതൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ രൂപപ്പെടുത്തി നടപ്പാക്കി വരികയാണ്.

ABOUT THE AUTHOR

...view details