കൊൽക്കത്ത:യാസ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം പശ്ചിമ ബംഗാളിലെത്തും. ഏഴ് പേരടങ്ങുന്ന സംഘമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പശ്ചിമ ബംഗാളിലെത്തുക. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി എസ് കെ ഷാഹിയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്‌ച 24 പർഗാനാസ് ജില്ലകളും തിങ്കളാഴ്‌ച പൂർബ മെഡിനിപൂരിലും സന്ദർശനം നടത്തും. തുടർന്ന് ജൂൺ ഒമ്പതോടെ ഉദ്യോഗസ്ഥർ ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
READ MORE:യാസ് ചുഴലിക്കാറ്റ് : ഒഡിഷയിൽ 610 കോടിയുടെ നാശനഷ്ടം