ന്യൂഡൽഹി: അഖിലേന്ത്യ മൈഡിക്കൽ, ഡെന്‍റൽ പ്രവേശനത്തിൽ ഒബിസി സംവരണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ബിരുദ, ബിരദാനന്തര കോഴ്സുകളിലെ സീറ്റുകളിലാണ് സംവരണം. പുതിയ ഉത്തരവ് പ്രകാരം ഒബിസി വിഭാഗത്തിലുള്ളവർക്ക് 27 ശതമാനം സംവരണം ലഭിക്കും.
അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനത്തില്‍ ഒബിസി സംവരണം പ്രഖ്യാപിച്ചു - ഒബിസി സംവരണം
ഈ വർഷത്തെ പ്രവേശനം മുതല്‍ ഒബിസി വിഭാഗത്തിലുള്ളവർക്ക് 27 ശതമാനം സംവരണം ലഭിക്കും.
മെഡിക്കല്‍ പ്രവേശനം
ഒപ്പം മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് 10 ശതമാനം സംവരണവും ഏർപ്പെടുത്തി. 5,550 ഓളം വിദ്യാർഥികള്‍ക്ക് പ്രയോജപ്പെടുന്ന തരത്തിലാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. നേരത്തെ പട്ടിക വിഭാഗങ്ങൾക്കു മാത്രമാണ് സംവരണം ഉണ്ടായിരുന്നത്.
also read: രണ്ട് വർഷമായി ജോലി ചെയ്യാതെ ശമ്പളം, ആഴ്‌ചയിലൊരിക്കല്‍ ഒപ്പിടും: എന്തും നടക്കുന്ന മെഡിക്കല്‍ കോളജ്