ന്യൂഡൽഹി: കാർഷിക സമരവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമമായ ട്വിറ്ററിലൂടെ തെറ്റായ വിവരങ്ങളും പ്രകോപനപരമായ കാര്യങ്ങളും പങ്കുവക്കുന്ന 1178 പാക്-ഖാലിസ്ഥാനി അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. സർക്കാരിന്‍റെ തീരുമാനത്തോട് ട്വിറ്റർ പ്രതികരിച്ചിട്ടില്ല. ടൂൾകിറ്റിനെ സംബന്ധിക്കുന്ന അന്വേഷണത്തിൽ പല കാര്യങ്ങളും കണ്ടെത്തിയെന്നും ആഗോളതലത്തിൽ താരങ്ങളുടെ പ്രതികരണങ്ങൾക്ക് മറുപടി പറഞ്ഞതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ ഹാഷ്‌ടാഗുകളും അഭിപ്രായങ്ങളും കൃത്യമായതോ ഉത്തരവാദിത്വപരമായതോ അല്ലെന്നും മന്ത്രാലയം പറഞ്ഞിരുന്നു.
പാക്-ഖാലിസ്ഥാനി അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ - farmers protest in delhi
ആഗോളതലത്തിലെ താരങ്ങളുടെ പ്രതികരണങ്ങൾക്ക് മറുപടി പറഞ്ഞതിന് വ്യക്തമായ കാരണങ്ങളുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
പാക്-ഖാലിസ്ഥാനി അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ
കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡൻ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് ട്വീറ്റിനൊപ്പം ഉൾപ്പെടുത്തിയ ടൂൾകിറ്റിനെയും സാമൂഹ്യ മാധ്യമങ്ങളിൽ ടൂൾകിറ്റിനെ പിന്തുണച്ച് വന്ന ഹാഷ്‌ടാഗുകളും അഭിപ്രായങ്ങളും സംബന്ധിക്കുന്ന അക്കൗണ്ട് വിവരങ്ങളും കൈമാറണമെന്ന് ഡൽഹി പൊലീസ് ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതൽ വായിക്കാൻ: ഗ്രേറ്റ തുൻബർഗിന്‍റെ ടൂൾകിറ്റ്; ഡല്‍ഹി പൊലീസ് ഗൂഗിളിന് കത്ത് നല്‍കി