ഡെറാഡൂൺ: ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധന സഹായം പ്രഖ്യാപിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും വീതം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക നൽകുന്നത്.
ഉത്തരാഖണ്ഡ് പ്രളയം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ - Uttarakhand flood
മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും വീതം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന സർക്കാർ നാല് ലക്ഷം വീതം നൽകും
മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നൽകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. സംഭവസ്ഥലം സന്ദർശിച്ച് തിരിച്ചെത്തിയ ശേഷം ഡെറാഡൂണിൽ ചേർന്ന യോഗത്തിലാണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.