കൊൽക്കത്ത:സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും അലപൻ ബന്ദ്യോപാധ്യായ വിരമിച്ചതിനു ശേഷവും കേന്ദ്ര സർക്കാരും പശ്ചിമ ബംഗാളും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടരുന്നു. യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹിഷ്‌കരിച്ചതിന് സർക്കാർ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തിങ്കളാഴ്‌ച നടന്ന നാടകീയ സംഭവവികാസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖ്യ ഉപദേശകനായി അദ്ദേഹത്തെ നിയമിച്ചു. മെയ് 31 ന് ചീഫ് സെക്രട്ടറി അലപൻ ബന്ദ്യോപാധ്യായയെ തിരിച്ചുവിളിച്ച കേന്ദ്രത്തിന്‍റെ ഉത്തരവ് പിൻവലിക്കണമെന്ന് അഭ്യർഥിച്ച് ബാനർജി പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു.
Also Read:നാല് വർഷത്തെ പാകിസ്ഥാൻ ജയിൽ വാസത്തിന് ശേഷം ഇന്ത്യൻ യുവാവിന് മോചനം
പശ്ചിമ ബംഗാൾ കേഡറിലെ 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ബന്ദ്യോപാധ്യായ 60 വയസ് പൂർത്തിയായതിനാൽ കഴിഞ്ഞ ദിവസം വിരമിക്കേണ്ടതായിരുന്നു. എന്നാൽ നിലവിലെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് പശ്ചിമ ബംഗാളിന്‍റെ ചീഫ് സെക്രട്ടറിയായി അദ്ദേഹത്തിന് മൂന്ന് മാസത്തെ കാലാവധി നീട്ടിനൽകി. മൂന്ന് മാസത്തെ കാലാവധി നീട്ടിയിട്ടും ബന്ദ്യോപാധ്യായയെ തിരിച്ചുവിളിച്ച കേന്ദ്ര നീക്കത്തിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മമത ബാനർജിയും രംഗത്തെത്തി.
Also Read:കൊവിഡ് : ഓസ്‌ട്രേലിയൻ പ്രതിരോധമന്ത്രിയുമായി ചർച്ച നടത്തി രാജ്‌നാഥ് സിങ്
മെയ് 28ന് പ്രധാനമന്ത്രി മോദിയും മമത ബാനർജിയും തമ്മിൽ യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചർച്ച നിശ്ചയിച്ചിരുന്നു. എന്നാൽ 15 മിനിറ്റ് മാത്രമാക്കി ചുരുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ദ്യോപാധ്യായക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിക്കുന്നതും.