ന്യൂഡൽഹി:സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുവരെ 27 കോടിയിലധികം കൊവിഡ് വാക്സിൻ ഡോസുകൾ കേന്ദ്രം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. 27,28,31,900 സൗജന്യ വാക്സിൻ ഡോസുകൾ ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേങ്ങൾക്കും നൽകിയിട്ടുണ്ടെ ന്ന് കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് 1,82,86,208ൽ അധികം കൊവിഡ് വാക്സിൻ ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളുടെ കൈവശമുണ്ട്. രാജ്യത്ത് ഇതുവരെ 26,17,40,273 കൊവിഡ് വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also read: കോവിഷീൽഡ് ഡോസുകളുടെ ഇടവേള ദീർഘിപ്പിച്ചത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ: എൻടിഎജിഐ
ഈ വർഷം ജനുവരി പതിനാറിനാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവിന് ഇന്ത്യ തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകിയത് ആരോഗ്യ പ്രവർത്തകർക്കായിരുന്നു. 60 വയസിനും 45 വയസിന് മുകളിൽ ഉള്ള മറ്റ് രോഗങ്ങൾ ഉള്ളവർക്കും രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകി തുടങ്ങി. ഏപ്രിൽ ഒന്ന് മുതൽ 45 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കുമായി ഇന്ത്യ വാക്സിനേഷൻ ആരംഭിച്ചു. 18-44 വയസ് പ്രായമുള്ള ഗുണഭോക്താക്കൾക്കായി വാക്സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടം മെയ് ഒന്നിനാണ് ആരംഭിച്ചത്.