കേരളം

kerala

ETV Bharat / bharat

ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ എത്രയെന്ന് വൈകാതെയറിയാം ; കാസിരംഗയില്‍ കണക്കെടുപ്പ് പൂര്‍ണം

ദേശീയോദ്യാനത്തെ 84 കമ്പാർട്ട്മെന്‍റുകളായി തിരിച്ചായിരുന്നു കണക്കെടുപ്പ്

By

Published : Mar 28, 2022, 9:18 PM IST

Census of one horned rhinos in Kaziranga national park  horned rhinos in Kaziranga national park  Census of one horned rhinos in assam  rhinos in assam  കാസിരംഗ ദേശീയോദ്യാനം ഒറ്റക്കൊമ്പൻ കാണ്ടാമൃഗം കണക്കെടുപ്പ്  ഒറ്റക്കൊമ്പൻ കാണ്ടാമൃഗം സെൻസസ് അസം
കാസിരംഗ ദേശീയോദ്യാനത്തിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ കണക്കെടുപ്പ് അവസാനിച്ചു

ഗുവാഹത്തി : കാസിരംഗ ദേശീയോദ്യാനത്തിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ കണക്കെടുപ്പ് തിങ്കളാഴ്‌ച(28/03/2022) അവസാനിച്ചു. മാർച്ച് 26നാണ് സെൻസസ് ആരംഭിച്ചത്. ദേശീയോദ്യാനത്തെ 84 കമ്പാർട്ട്മെന്‍റുകളായി തിരിച്ചായിരുന്നു പരിശോധന.

വനംവകുപ്പ് ഉദ്യോഗസ്ഥർ, ഈ രംഗത്തെ വിദഗ്‌ധര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൂന്ന് ദിവസം നീണ്ടുനിന്ന കണക്കെടുപ്പ്. മാധ്യമപ്രവർത്തകരും സംഘത്തിലുണ്ടായിരുന്നു. കണക്കെടുപ്പ് സംഘങ്ങൾ ശേഖരിച്ച വിവരങ്ങളെല്ലാം പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം ചൊവ്വാഴ്‌ച മാത്രമേ വെളിപ്പെടുത്തുകയുള്ളൂവെന്ന് ദേശീയോദ്യാനം അധികൃതർ അറിയിച്ചു.

കാസിരംഗ ദേശീയോദ്യാനത്തിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ കണക്കെടുപ്പ്

സംസ്ഥാനത്തെ എല്ലാ സംരക്ഷിത പ്രദേശങ്ങളിലെയും ഒറ്റ കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ കണക്കെടുപ്പ് അസം വനംവകുപ്പ് അടുത്തിടെ ആരംഭിച്ചിരുന്നു. പാബിതോറ വന്യജീവി സങ്കേതത്തിലെ കാണ്ടാമൃഗങ്ങളുടെ കണക്കെടുപ്പ് കഴിഞ്ഞയാഴ്‌ച പൂർത്തിയായി. ഏപ്രിൽ ഒന്ന് മുതൽ മാനസ് ദേശീയോദ്യാനത്തിലെ കാണ്ടാമൃഗങ്ങളുടെ കണക്കെടുപ്പ് ആരംഭിക്കും.

Also Read: ട്രെയിനിടിച്ച് ചെരിയല്‍ ; ആനത്താര പരിശോധിക്കാന്‍ ജഡ്‌ജിമാരെത്തും

സെൻസസ് ഉദ്യോഗസ്ഥരുടെ സംഘം സെറ്റ് മാനദണ്ഡങ്ങൾ പാലിച്ചാണ് കാണ്ടാമൃഗങ്ങളുടെ കണക്കെടുപ്പ് നടത്തിയത്. ടീമുകൾ ശേഖരിച്ച എല്ലാ വിവരങ്ങളും വിശകലനം ചെയ്‌തിട്ടാവും കാണ്ടാമൃഗങ്ങളുടെ ആകെ എണ്ണം കണക്കാക്കുകയെന്ന് കാസിരംഗ ദേശീയ ഉദ്യാനത്തിലെ റിസർച്ച് ഓഫിസർ രവീന്ദ്ര ശർമ പറഞ്ഞു.

കാസിരംഗ നാഷണൽ പാർക്കിൽ ഒറ്റ കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ കണക്കെടുപ്പ് അവസാനം നടത്തിയത് 2018ലായിരുന്നു. 2413 എണ്ണമായിരുന്നു അന്ന് നാഷണൽ പാർക്കിൽ ഉണ്ടായിരുന്നത്. അസമില്‍ 1996ലാണ് കണക്കെടുപ്പ് ആരംഭിച്ചത്. തുടർന്ന് ഓരോ നാല് വർഷത്തിലും നടത്തിവരുന്നു.

കഴിഞ്ഞയാഴ്‌ച പാബിതോറ വന്യജീവി സങ്കേതത്തിൽ നടത്തിയ പരിശോധനയില്‍ 107 എണ്ണത്തെയാണ് അധികൃതർ കണ്ടെത്തിയത്. 2018ലേതിനേക്കാളും അഞ്ച് കാണ്ടാമൃഗങ്ങളുടെ വർധനവുണ്ട്. പാബിതോറ വന്യജീവി സങ്കേതത്തിലെ 107 കാണ്ടാമൃഗങ്ങളിൽ 30 ആണും 50 പെണ്ണും 27 കുട്ടികളും ഉൾപ്പെടുന്നു.

ABOUT THE AUTHOR

...view details