ഹൈദരാബാദ് : സെലിബ്രിറ്റി ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ലയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിൽ ബഞ്ചാര ഹിൽസിലെ വസതിയിൽ ദുരൂഹ സാഹചര്യത്തിൽ ശനിയാഴ്‌ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ ശുചിമുറിയിലായിരുന്നു മൃതദേഹം.
തന്‍റെ പേരിൽ ബഞ്ചാര ഹിൽസിൽ സ്വന്തമായി ഒരു ഫാഷൻ സ്റ്റുഡിയോ നടത്തുകയാണ് പ്രത്യുഷ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പ്രത്യുഷയുടെ മുറിയിൽ നിന്നും കാർബൺ മോണോക്സൈഡിന്‍റെ സിലിണ്ടർ കണ്ടെത്തി. സംഭവത്തില്‍ ബഞ്ചാര പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.