കേരളം

kerala

ETV Bharat / bharat

'കാലം നീതി നടപ്പാക്കി' ; ആര്യന്‍റെ ജാമ്യം ആഘോഷമാക്കി സിനിമാലോകം - ഷാരുഖ് ഖാനും മകൻ ആര്യൻ ഖാനും

ബോളിവുഡ് താരങ്ങളായ സോനം കപൂർ, സ്വര ഭാസ്‌കർ, സോനു സൂദ്, ആർ. മാധവൻ, സംവിധായകൻ രാഹുൽ ധോലാക്യ തുടങ്ങി നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്

celebrities react as high court grants bail to aryan khan  high court grants bail to aryan khan  aryan khan bail  ആര്യന്‍റെ ജാമ്യം  ആര്യൻ ഖാന് ജാമ്യം  ആര്യൻ ഖാന്  സോനം കപൂർ  സ്വര ഭാസ്‌കർ  സോനു സൂദ്  ആർ. മാധവൻ  മാധവൻ  രാഹുൽ ധോലാകിയ  ഷാരുഖ് ഖാൻ  ഷാരുഖ് ഖാന്  ഷാരുഖ് ഖാനും മകൻ ആര്യൻ ഖാനും  celebrities react aryan khan bail
'കാലം നീതി നടപ്പാക്കി'; ആര്യന്‍റെ ജാമ്യം ആഘോഷമാക്കി സിനിമാ ലോകം

By

Published : Oct 28, 2021, 10:00 PM IST

Updated : Oct 28, 2021, 10:36 PM IST

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ അറസ്റ്റിലായി 22 ദിവസം ജയിലിൽ കഴിഞ്ഞ താരപുത്രൻ ആര്യഖാന്‍റെ ജാമ്യം ആഘോഷമാക്കി സിനിമാലോകം. ബോളിവുഡ് താരങ്ങളായ സോനം കപൂർ, സ്വര ഭാസ്‌കർ, സോനു സൂദ്, ആർ. മാധവൻ, സംവിധായകൻ രാഹുൽ ധോലാക്യ തുടങ്ങി നിരവധി പേരാണ് ഷാരൂഖ് ഖാനും മകൻ ആര്യൻ ഖാനും അനുകൂലമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

നടി സോനം കപൂർ പങ്കുവച്ച ചിത്രം

ALSO READ:ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി ; ആര്യൻ ഖാന് ജാമ്യം

ആര്യൻ ഖാന് ജാമ്യം അനുവദിച്ചതിന് പിന്നാലെ ആര്യന്‍റെയും അമ്മ ഗൗരി ഖാന്‍റെയും പഴയകാല ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചായിരുന്നു സോനം കപൂർ പ്രതികരിച്ചത്. അതേസമയം ഒരു രക്ഷിതാവെന്ന നിലയിൽ വിധിയിൽ താൻ സന്തുഷ്‌ടനാണെന്നും അതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നുമാണ് മാധവൻ സാമൂഹ്യമാധ്യമം വഴി അറിയിച്ചത്. താരം ആദ്യമായി സംവിധാനം ചെയ്യുന്ന 'റോക്കട്രി: ദി നമ്പി ഇഫക്‌ട്' എന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ കാമിയോ റോളിലെത്തുന്നുണ്ട്.

ലഹരിപ്പാർട്ടി കേസുമായി ബന്ധപ്പെട്ട തെളിവുകളിലും സാക്ഷിമൊഴികളിലും തിരിമറി നടത്തി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ആരോപിച്ച, ഷാരൂഖിന്‍റെ മാനേജർ പൂജ ദദ്‌ലാനിയും ഉത്തരവിൽ സന്തോഷം പ്രകടിപ്പിച്ചു. 'റായീസ്' ചിത്രത്തിൽ ഷാരൂഖിനൊപ്പം ഒന്നിച്ചുപ്രവർത്തിച്ച സംവിധായകൻ രാഹുൽ ധോലാക്യയും 'ഒടുവിൽ ആര്യൻ ഖാന് ജാമ്യം ലഭിച്ചു, ദൈവത്തിന് നന്ദി' എന്ന് ട്വിറ്ററിൽ കുറിച്ചു.

നടന്‍ സോനു സൂദും ആര്യന് പിന്തുണയുമായി രംഗത്തെത്തി. 'കാലം നീതി നടപ്പാക്കുമ്പോൾ സാക്ഷികളുടെ ആവശ്യമില്ല' എന്ന് ആരുടെയും പേര് പരാമർശിക്കാതെ താരം ട്വീറ്റ് ചെയ്‌തു. ആര്യൻ ഖാന് ജാമ്യം അനുവദിച്ച വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു സ്വര ഭാസ്‌കർ പ്രതികരിച്ചത്. ഇതിന് പുറമേ ബോളിവുഡ് താരങ്ങളായ മലൈക അറോറ, ശ്രുതി സേത്, ഗായകൻ മിക സിങ് തുടങ്ങി നിരവധി പ്രമുഖർ താരപുത്രന് പിന്തുണയുമായി രംഗത്തെത്തി.

നടി സ്വര ഭാസ്‌കർ പങ്കുവച്ച പോസ്റ്റ്

ഗോവയിലേക്ക് പോവുകയായിരുന്ന കോർഡീലിയ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ ഒക്‌ടോബർ രണ്ടിന് നടന്ന വിരുന്നില്‍ നിന്ന് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തതിന് പിന്നാലെയാണ് ആര്യൻ അറസ്റ്റിലാകുന്നത്. തുടർന്ന് 22 ദിവസം ആർതർ റോഡ് ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആര്യനോടൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്‍റിനും മുൻ മുൻ ധമേച്ചക്കും കോടതി ജാമ്യം അനുവദിച്ചു.

Last Updated : Oct 28, 2021, 10:36 PM IST

ABOUT THE AUTHOR

...view details