മുസഫര്‍നഗര്‍ : ഉത്തര്‍പ്രദേശില്‍ വിവാഹച്ചടങ്ങില്‍ നടത്തിയ ആഘോഷ നിറയൊഴിക്കലില്‍ വെടിയേറ്റ് ഒരാള്‍ മരിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. വരന്‍റെ ബന്ധുവായ 35കാരന്‍ സോനുവാണ് കൊല്ലപ്പെട്ടത്. ആഘോഷ വെടിവയ്‌പ്പ് നടത്തിയ റോബിന്‍, ജല്‍ സിങ് എന്നിവരെ അറസ്റ്റ് ചെയ്‌തു. മുസഫര്‍നഗറിലെ ബദ്‌സു ഗ്രാമത്തില്‍ കഴിഞ്ഞ തിങ്കളാഴ്‌ച(9.05.2022) രാത്രിയായിരുന്നു നടുക്കുന്ന സംഭവം.
വിവാഹ ചടങ്ങിലെ 'ആഘോഷ നിറയൊഴിക്കലിനി'ടെ വെടിയേറ്റ് മരണം ; രണ്ടുപേര്‍ അറസ്റ്റില്‍ - കല്യാണ സമയത്ത് ആകാശത്തേക്ക് വെടിയുതിര്‍ത്തസംഭവം
വരന്‍റെ ബന്ധുവായ 35കാരന്‍ സോനുവാണ് കൊല്ലപ്പെട്ടത്. ആഘോഷ വെടിവയ്‌പ്പ് നടത്തിയ റോബിന്‍, ജല്‍ സിങ് എന്നിവര്‍ അറസ്റ്റില്‍
യുപിയിലെ മുസഫര്‍ നഗറില്‍ ആഘോഷ വെടിവയ്‌പിലെ മരണം;രണ്ട് പേര്‍ അറസ്റ്റില്‍
സോനുവിന്‍റെ മൂന്ന് വയസുള്ള മകന് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. കുട്ടി ചികിത്സയിലാണ്. ആകാശത്തേക്ക് വെടിയുതിര്‍ത്തപ്പോള്‍ അബദ്ധത്തില്‍ അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.