ന്യൂഡല്‍ഹി:സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട 14 ഉദ്യോഗസ്ഥരിൽ 13 പേരും മരിച്ചതായി ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎൻഎ പരിശോധന നടത്തും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് വെന്‍റിലേറ്ററില്‍ തുടരുകയാണ്. മരിച്ചവരില്‍ ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലികയും ഉള്‍പ്പെടും.
Bipin Rawat: ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരുമായി സഞ്ചരിച്ച എംഐ 17-വി5 സീരീസ് മീഡിയം ലൈറ്റ് ഹെലികോപ്റ്റർ ബുധനാഴ്‌ച രാവിലെ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരിനും ഊട്ടിക്കും ഇടയിൽ തകർന്നുവീഴുകയായിരുന്നു. ജനറലിന്‍റെ വലത് കൈയിലും രണ്ട് കാലുകളിലും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടെന്നും വിവരമുണ്ട്.