ലേ: കാർഗിലിലെ ദ്രാസ് സെക്‌ടർ സന്ദർശിച്ച് പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്ത്. ഞായറാഴ്‌ചയാണ് റാവത്ത് സന്ദർശനം നടത്തിയത്.
വിജയ് ദിവസിന്‍റെ 22-ാം വാർഷികത്തിന് മുന്നോടിയായാണ് റാവത്ത് ദ്രാസ് സെക്‌ടർ സന്ദർശിച്ചത്. സെക്‌ടറിലെ സുരക്ഷ സാഹചര്യങ്ങളും സേനയുടെ പ്രവർത്തന തയ്യാറെടുപ്പുകളും വിശകലനം ചെയ്യാനായിരുന്നു സന്ദർശനം.
1999ലെ കാർഗിൽ യുദ്ധത്തിൽ ജീവത്യാഗം ചെയ്‌തവർക്ക് പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് ആദരാഞ്ജലികൾ അർപ്പിക്കും. കഴിഞ്ഞ ദിവസം കാർഗിൽ യുദ്ധത്തിൽ മരിച്ച ജവാന്മാർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ രാജ്യത്തെ എല്ലാവരോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യർഥിച്ചിരുന്നു. 1999 ജൂലൈ 26നായിരുന്ന ഇന്ത്യൻ സൈന്യം പാകിസ്ഥാനെ പരാജയപ്പെടുത്തി കാർഗിൽ യുദ്ധത്തിൽ വിജയംകുറിച്ചത്.
കാര്‍ഗില്‍ യുദ്ധത്തില്‍ 527 ഇന്ത്യന്‍ ജവാന്മാരാണ് കൊല്ലപ്പെട്ടിരുന്നത്. 1,300 ജവാന്മാര്‍ക്ക് പരിക്കേറ്റു. 52 ദിവസമാണ് യുദ്ധം നീണ്ടുനിന്നത്. ഒടുവില്‍ ശത്രുവിനെ തുരത്തി കാര്‍ഗില്‍ തിരിച്ച് പിടിച്ച് ഇന്ത്യന്‍ സേന വിജയക്കൊടി നാട്ടി.
Also Read:''ശ്രേഷ്ഠം! തെലങ്കാനയിലെ രാമപ്പ ക്ഷേത്രം യുനെസ്കോയുടെ പൈതൃക പട്ടികയിലേക്ക്; അഭിനന്ദനവുമായി പ്രധാനമന്ത്രി