കേരളം

kerala

ETV Bharat / bharat

video: പ്രമുഖ വ്യവസായി സഞ്ജയ് ബിയാനിയെ വെടിവെച്ച് കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ - സഞ്ജയ് ബിയാനിയെ വെടിവെച്ച് കൊന്നു

മഹാരാഷ്ട്രയിലെ നന്ദേദില്‍ നായിക്ക് നഗറിലുള്ള വീടിന് മുൻപിൽ വെച്ചാണ് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ ബിയാനിക്ക് നേരെ വെടിയുതിർത്തത്.

Builder Sanjay Biyani shot dead in Nanded  Sanjay Biyani shot dead  Business man shot dead in maharastra  വ്യവസായി സഞ്ജയ് ബിയാനിയെ വെടിവെച്ച് കൊലപ്പെടുത്തി  സഞ്ജയ് ബിയാനിയെ വെടിവെച്ച് കൊന്നു  മഹാരാഷ്‌ട്രയിൽ വ്യവസായിയെ വെടിവെച്ച് കൊന്നു
പ്രമുഖ വ്യവസായി സഞ്ജയ് ബിയാനിയെ വെടിവെച്ച് കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ

By

Published : Apr 5, 2022, 9:07 PM IST

നന്ദേഡ്‌/മഹാരാഷ്‌ട്ര: പ്രമുഖ വ്യവസായി സഞ്ജയ് ബിയാനിയെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. ഇന്ന് (05.04.22) രാവിലെ നായിക്ക് നഗറിലുള്ള ബിയാനിയുടെ വീടിന് മുൻപിൽ വെച്ചാണ് ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്. കാറിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെ ബൈക്കിലെത്തിയ സംഘം ഇയാളെ വെടിവെക്കുകയായിരുന്നു.

പ്രമുഖ വ്യവസായി സഞ്ജയ് ബിയാനിയെ വെടിവെച്ച് കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി അടുത്ത രാഷ്ട്രീയ ബന്ധമുള്ള വ്യവസായിയാണ് ബിയാനി. അതേസമയം പട്ടാപ്പകൽ നടന്ന ആക്രമണത്തിന്‍റെ ഞെട്ടലിലാണ് പ്രദേശവാസികൾ. സംഭവത്തെത്തുടർന്ന് നായിക്ക് നഗർ മേഖലയിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

അക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പല പ്രമുഖ വ്യാപാരികളും തങ്ങളുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. അതേസമയം ബിയാനിക്ക് നേരെ കഴിഞ്ഞ വർഷം കുപ്രസിദ്ധ ഗുണ്ട സംഘം വധഭീഷണി മുഴക്കിയതായും വാർത്തകളുണ്ട്. ഇയാളുടെ ഓഫീസിൽ ഈ ഗുണ്ടാസംഘം അതിക്രമിച്ചു കയറുകയും മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

തുടർന്ന് ബിയാനി തന്‍റെ സുരക്ഷക്കായി ഒരു സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സുരക്ഷാ ജീവനക്കാരനെ ഇയാൾ നീക്കം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

ABOUT THE AUTHOR

...view details