ന്യൂഡൽഹി: ഗൂഗിളിന് വീണ്ടും പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ. 936.44 കോടിയാണ് പിഴയിട്ടത്. പ്ലേ സ്റ്റോറുമായി ബന്ധപ്പെട്ട് അന്യായമായ രീതിയില്‍ പ്രവര്‍ത്തിച്ചു എന്ന കാരണം ചുണ്ടിക്കാട്ടിയാണ് നടപടി.
ഗൂഗിളിന് വീണ്ടും 936 കോടിയുടെ പിഴ; താക്കീതുമായി കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ - ഗൂഗിളിനെതിരെ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ
പ്ലേ സ്റ്റോറുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കാരണം ചുണ്ടിക്കാട്ടിയാണ് ഗൂഗിളിന് വീണ്ടും കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴയിട്ടത്
ഗൂഗിളിന് വീണ്ടും 936 കോടിയുടെ പിഴ; താക്കീതുമായി കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ
ALSO READ|ഗൂഗിളിന് 1,337.76 കോടി രൂപയുടെ പിഴ: നടപടി ആൻഡ്രോയ്ഡ് ഫോണുകളെ ദുരുപയോഗം ചെയ്തതിന്
നിയമവിരുദ്ധമായ പ്രവര്‍ത്തനം കമ്പനി ഒഴിവാക്കണമെന്ന്, ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടാമത് പിഴ ചുമത്തിയതിലൂടെ അധികൃതര്‍ താക്കീതു ചെയ്‌തു. ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനുമായി ബന്ധപ്പെട്ട് നാലുദിവസം മുൻപ് 1,337.76 കോടിയാണ് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴയിട്ടത്. രണ്ട് തുക കൂടിയാകുമ്പോള്‍ 2,274 കോടിയാണ് ഗുഗിൾ ആകെ അടയ്‌ക്കേണ്ടി വരിക.
Last Updated : Oct 25, 2022, 7:07 PM IST