കേരളം

kerala

ETV Bharat / bharat

സിബിഎസ്‌ഇ 12-ാം ക്ലാസ്‌: മൂല്യനിർണയ മാനദണ്ഡം ബുധനാഴ്ച പുറത്തുവിടും

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണ്ണയ മാനദണ്ഡങ്ങളുടെ വിശദാംശങ്ങൾ ജൂൺ 18 നകം സിബിഎസ്ഇ സുപ്രീം കോടതിയിൽ സമർപ്പിക്കണം. ഫലം ഓഗസ്റ്റ് 15 ന് മുമ്പ് പ്രഖ്യാപിക്കും.

CBSE  CBSE to announce evaluation process  evaluation process for class 12 students  CBSE to announce evaluation process for class 12 students  CBSE to announce evaluation process for class 12  evaluation process  Class 12 students evaluation  Central Board of Secondary Education  CBSE Board  സിബിഎസ്‌ഇ 12-ാം ക്ലാസ്‌  സിബിഎസ്‌ഇ 12-ാം ക്ലാസ്‌ മൂല്യനിർണയം  സിബിഎസ്ഇ പരീക്ഷകൾ  സിബിഎസ്ഇ വാർത്തകൾ  സിബിഎസ്‌ഇ ബോർഡ്  മൂല്യനിർണയ മാനദണ്ഡം
സിബിഎസ്‌ഇ 12-ാം ക്ലാസ്‌: മൂല്യനിർണയ മാനദണ്ഡം ബുധനാഴ്ച പുറത്തുവിടും

By

Published : Jun 15, 2021, 9:58 PM IST

ന്യൂഡൽഹി:സിബിഎസ്‌ഇ 12–-ാം ക്ലാസ്‌ പരീക്ഷയുടെ മൂല്യനിർണയ മാനദണ്ഡം ബുധനാഴ്ച പുറത്തിറക്കും. മാനദണ്ഡം രൂപീകരിക്കാൻ നിയോ​ഗിക്കപ്പെട്ട 13 അംഗ വിദഗ്‌ധസമിതി വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ബുധനാഴ്‌ച മാനദണ്ഡങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിടുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

പത്താം ക്ലാസ്‌ ബോർഡ്‌ പരീക്ഷ, 11-ാം ക്ലാസ്‌ അവസാനപരീക്ഷ, 12-ാം ക്ലാസ്‌ പ്രീ–ബോർഡ്‌ പരീക്ഷകളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ മൂല്യനിര്‍ണയം പരി​ഗണിക്കുന്നത്‌.

Also read: പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയം; തീരുമാനം ഉടൻ അറിയിക്കണമെന്ന് സുപ്രീം കോടതി

മുമ്പ്‌ നടത്തിയ പരീക്ഷകളിൽ വിദ്യാർഥികൾ നേടിയ മാർക്കുകൾ പരിഗണിച്ച്‌ അവർക്ക്‌ ഗ്രേഡുകൾ നൽകിയാൽ മതിയെന്ന്‌ നിരവധി സിബിഎസ്‌ഇ സ്‌കൂളുകളിലെ പ്രധാന അധ്യാപകർ വിദഗ്‌ധസമിതിയോട്‌ പറഞ്ഞിട്ടുണ്ട്‌. ഇതുൾപ്പെടെയുള്ള ശുപാർശകൾ ക്രോഡീകരിച്ചാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുള്ളത്‌.

നിലവിലുള്ള കൊവിഡ് സാഹചര്യത്തെ തുടർന്നാണ് സിബിഎസ്ഇ ബോർഡ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത്. സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചിരുന്നു. തുടർന്ന് ഈ യോഗത്തിന് ശേഷമാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.

ABOUT THE AUTHOR

...view details