കേരളം

kerala

ETV Bharat / bharat

പത്ത്, പ്ലസ് ടു പരീക്ഷകളില്‍ ഇനിമുതല്‍ ഡിസ്റ്റിങ്‌ഷനും ക്ലാസുകളുമില്ല, തീരുമാനവുമായി സിബിഎസ്ഇ - changes in CBSE 10 and 12 board exams

changes in CBSE 10 and 12 board exams: ഉന്നത പഠനത്തിനോ ജോലിക്കോ ഇതാവശ്യമായി വന്നാല്‍ അതാത് സ്ഥാപനങ്ങള്‍ അത് നടത്താനും നിര്‍ദേശമുണ്ട്

CBSE not to award any division  കുട്ടികളുടെ മാര്‍ക്ക് ശതമാനം രേഖപ്പെടുത്തില്ല  not calculate declare percentage of marks  അനാവശ്യ മത്സരങ്ങള്‍ ഒഴിവാക്കാന്‍  uhealthy competition
CBSE not to award any division, distinction in class 10, 12 board exams: Official

By ETV Bharat Kerala Team

Published : Dec 1, 2023, 2:53 PM IST

ന്യൂഡല്‍ഹി : ഇനി മുതല്‍ സിബിഎസ്ഇ പത്താംക്ലാസ്, പ്ലസ്‌ ടു പരീക്ഷ ഫലങ്ങളില്‍ ക്ലാസും ഡിസ്റ്റിങ്‌ഷനുമില്ലെന്ന് അധികൃതര്‍ (CBSE not to award any division, distinction in class 10, 12 board exams). കുട്ടികളുടെ മാര്‍ക്ക് ശതമാനം രേഖപ്പെടുത്തില്ലെന്നും പരീക്ഷ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് പറഞ്ഞു (CBSE Examination Controller Sanyam Bhardwaj). ഉന്നത പഠനത്തിനോ ജോലിക്കോ ഇതാവശ്യമായി വന്നാല്‍ അതാത് സ്ഥാപനങ്ങള്‍ അത് നടത്താനും നിര്‍ദേശമുണ്ട്.

അനാവശ്യ മത്സരങ്ങള്‍ ഒഴിവാക്കാന്‍ നേരത്തെയും മെറിറ്റ് ലിസ്റ്റ് മാത്രം നല്‍കാന്‍ സിബിഎസ്ഇ ആലോചിച്ചിരുന്നു. കുട്ടികളുടെ മാര്‍ക്കിന്‍റെ ശതമാനം കണക്കുകൂട്ടുകയോ അറിയിക്കുകയോ പ്രഖ്യാപിക്കുകയോ ഇല്ല. കുട്ടികള്‍ ഏത് വിഷയത്തില്‍ മികവ് പുലര്‍ത്തുന്നു എന്ന കാര്യം പ്രവേശനം തേടുന്ന സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം.

തൊഴിലിനോ ഉന്നതപഠനത്തിനോ മാര്‍ക്ക് ആവശ്യമായി വരികയാണെങ്കില്‍ അക്കാര്യം അതാത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details