കേരളം

kerala

ETV Bharat / bharat

സിടെറ്റ് : ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തിയ്യതി നീട്ടി - സെന്‍ററല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍

ഓക്ടോബര്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കാം

Ctet  CBSE extends last date for registration of CTET  CTET 2021  സിടെറ്റ് പരീക്ഷ വാര്‍ത്ത  സിബിഎസ്‌ഇ  സെന്‍ററല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍  സെന്‍ററല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്
സിടെറ്റ് പരീക്ഷ; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി മാറ്റി

By

Published : Oct 19, 2021, 5:13 PM IST

ന്യൂഡല്‍ഹി :സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍റെ (സിബിഎസ്‌ഇ) സെന്‍ട്രല്‍ ടീച്ചേഴ്‌സ് എലിജിബിളിറ്റി ടെസ്റ്റ് (സിറ്റിഇറ്റി) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള കാലയളവ് നീട്ടി. ഓക്ടോബര്‍ 19 മുതല്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

ഒക്ടോബര്‍ 26ന് 3.30ന് മുന്‍പ് ഉദ്യോഗാര്‍ഥികള്‍ ഫീസ് അടക്കേണ്ടതാണ്. സിബിഎസ്ഇ നടത്തുന്ന 15ാമത് എഡിഷന്‍ പരീക്ഷയാണിത്. ഡിസംബര്‍ 16 മുതല്‍ ജനുവരി 13 വരെയാണ് പരീക്ഷ.

ALSO READ:സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നു; നിയന്ത്രണങ്ങളോടെ ഈ മാസം 25 മുതൽ പ്രവേശനം

ഓണ്‍ലൈന്‍ ടെസ്‌റ്റ് (സിബിറ്റി) ആണ് നടക്കുകയെന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 20നാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. പരീക്ഷയ്ക്ക് ജമ്മു കശ്മീരിലെ ലേ കൂടി ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് തിയ്യതി നീട്ടിയത്.

സമര്‍പ്പിച്ച അപേക്ഷകളില്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ മൂന്ന് വരെ മാറ്റങ്ങള്‍ വരുത്താം. ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 55 ശതമാനത്തിന് മുകളില്‍ മാര്‍ക്കും ബിഎഡ് അല്ലെങ്കില്‍ എംഎഡ് യോഗ്യത ഉള്ളവര്‍ക്കുമാണ് അപേക്ഷിക്കാന്‍ കഴിയുക.

ABOUT THE AUTHOR

...view details