കേരളം

kerala

ETV Bharat / bharat

സി.ബി.എസ്.ഇ പരീക്ഷ; അന്തിമ തീരുമാനം രണ്ടു ദിവസത്തിനുള്ളിലെന്ന് കേന്ദ്രം - മമത ശർമ

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വച്ചതായി ഏപ്രിൽ 14നാണ് സിബിഎസ്ഇ അറിയിച്ചത്.

സി.ബി.എസ്.ഇ പരീക്ഷ  സി.ബി.എസ്.ഇ  സി.ബി.എസ്.ഇ പരീക്ഷ സുപ്രീം കോടതി  സുപ്രീം കോടതി  ഐ.സി.എസ്.ഇ ബോർഡ് പരീക്ഷ  cbse exam  cbse exam final decision  supreme court  central government  cbse  മമത ശർമ  mamta sharma
സി.ബി.എസ്.ഇ പരീക്ഷ; അന്തിമ തീരുമാനം രണ്ടു ദിവസത്തിനുള്ളിൽ

By

Published : May 31, 2021, 1:03 PM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് അനിശ്ചിതത്ത്വത്തിലായ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ, ഐ.സി.എസ്.ഇ ബോർഡ് പരീക്ഷ എന്നിവയെ കുറിച്ചുള്ള അന്തിമ തീരുമാനം രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ. അന്തിമ തീരുമാനം വ്യാഴാഴ്‌ചയ്‌ക്കുള്ളിൽ അറിയിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ഇതു സംബന്ധിച്ച ഹർജി വ്യാഴാഴ്‌ചത്തേക്ക് മാറ്റി. പരീക്ഷകൾ റദ്ദാക്കണമെന്നും മൂല്യ നിർണയത്തിന് പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശർമയാണ് ഹർജി നൽകിയത്.

അതേ സമയം പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും മെയ് 25 നകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാൽ അഭ്യർഥിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വച്ചതായി ഏപ്രിൽ 14നാണ് സിബിഎസ്ഇ അറിയിച്ചത്.

Also Read:12-ാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി മെയ് 31 ന് വാദം കേൾക്കും

ABOUT THE AUTHOR

...view details