ന്യൂഡൽഹി: 2021-22 അക്കാദമിക് വർഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് രണ്ട് ടേമുകളായി വിഭജിക്കുമെന്നും ഓരോ ടേം അവസാനിക്കുമ്പോഴും യഥാക്രമം പരീക്ഷകൾ നടത്തുമെന്നും സിബിഎസ്ഇ. കൊവിഡ് മൂലം 2020-21 അക്കാദമിക്ക് വർഷത്തിൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾ ഓൺലൈനായിരുന്നു.
2021ൽ പുറത്തിറക്കിയ പാഠ്യപദ്ധതിയും സിലബസും സ്‌കൂളുകൾ പിന്തുടരുമെന്ന് സിബിഎസ്ഇ ഇറക്കിയ പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു. അനുകൂല സാഹചര്യം ഉണ്ടാകുന്നതുവരെ സ്‌കൂളുകൾ വിദൂര മോഡൽ അധ്യാപനം തുടരും. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികൾ കണക്കിലെടുത്ത് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിരുന്നു.