ന്യൂഡൽഹി : സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കാനിടയില്ലെന്നും തിയ്യതി മെയ് 30ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ട്. പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷയും പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകളും എങ്ങനെ നടത്താമെന്ന് ചർച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. വിദ്യാഭ്യാസ മന്ത്രിമാരും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സെക്രട്ടറിമാരും സംസ്ഥാന പരീക്ഷ ബോർഡ് മേധാവികളും യോഗത്തിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, സ്മൃതി ഇറാനി, സഞ്ജയ് ധോത്രെ എന്നിവരും സന്നിഹിതരായിരുന്നു.
സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ നടത്തിയേക്കും ; മെയ് 30ന് തിയ്യതി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട് - CBSE exam news
കൊവിഡ് പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുന്നതായി ഏപ്രിൽ 14 ന് സിബിഎസ്ഇ അറിയിച്ചിരുന്നു.
also read:പത്താം ക്ലാസ് മാർക്ക് സമർപ്പിക്കാനുള്ള സമയപരിധി നീട്ടി സിബിഎസ്ഇ
യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പ്രതിനിധികളും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്താൻ അനുകൂലമായാണ് പ്രതികരിച്ചത്. മെയ് 25 നകം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അവരുടെ നിര്‍ദേശങ്ങള്‍ റിപ്പോർട്ടായി സമര്‍പ്പിക്കണമെന്ന് രമേഷ് പൊഖ്രിയാൽ അഭ്യർഥിച്ചു. വിദ്യാർഥികളുടെ സുരക്ഷ, ഭാവി എന്നിവയിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷ നടത്തിപ്പില്‍ അന്തിമ തീരുമാനം എത്രയും വേഗം അറിയിച്ച് വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ആശങ്കകള്‍ക്ക് പരിഹാരം കാണുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുന്നതായി ഏപ്രിൽ 14 ന് സിബിഎസ്ഇ അറിയിച്ചിരുന്നു. പരീക്ഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജൂൺ ഒന്നിനകം വിദ്യാർഥികൾക്ക് നൽകുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു.