ന്യൂഡൽഹി: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 94.40 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. പരീക്ഷ എഴുതിയ 20,93,978 വിദ്യാർഥികളിൽ 19,76,668 വിദ്യാർഥികൾ വിജയിച്ചു. cbse.gov.in, results.gov.in, cbseresults.nic.in, digilocker.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകൾ വഴി പരീക്ഷാഫലം ലഭ്യമാകും.
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു - സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു
94.40 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി.
![സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു CBSE Class 10 results declared CBSE exam result സിബിഎസ്ഇ പരീക്ഷ ഫലം സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15894533-thumbnail-3x2-.jpg)
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരമാണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള മേഖല. 99.68 ആണ് തിരുവനന്തപുരത്തെ വിജയശതമാനം. ഇന്ന്(22.07.2022) രാവിലെയോടെ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫലവും പ്രഖ്യാപിച്ചിരുന്നു. 92.71 ആണ് പ്ലസ് ടു വിജയശതമാനം.