ന്യൂഡല്‍ഹി:സിബിഎസ്ഇ- സിഐഎസ്‌സിഇ 10, 12 ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈ 15നകം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മൂല്യനിർണയ നടപടികൾ പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ 2021-22 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കായുള്ള പ്രത്യേക മൂല്യനിർണയ പദ്ധതിയുടെ ഭാഗമായി സിബിഎസ്ഇ, അക്കാദമിക് സെഷൻ വിഭജിച്ച് രണ്ട് ടേം എൻഡ് പരീക്ഷകൾ നടത്തുകയും സിലബസ് പരിഷ്‌കരിക്കുകയും ചെയ്‌തിരുന്നു.
സിബിഎസ്ഇ-സിഐഎസ്‌സിഇ 10, 12 ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈ 15നകം - സിഐഎസ്‌സിഇ
കൊവിഡ് കാരണം സിബിഎസ്ഇ, സിഐഎസ്‌സിഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ വൈകിയതിനാലാണ് ഫലവും വൈകിയതെന്ന് അധികൃതര്‍ അറിയിച്ചു.
സിബിഎസ്ഇ-സിഐഎസ്‌സിഇ 10, 12 ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈ 15നകം
സിഐഎസ്‌സിഇയും ഇതേ നടപടി സ്വീകരിച്ചു. പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ മെയ് 24 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ജൂൺ 15 നും അവസാനിച്ചു. പത്താം ക്ലാസ് സിഐഎസ്‌സിഇ പരീക്ഷകൾ മെയ് 20 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ജൂൺ 13 നുമാണ് അവസാനിച്ചത്.
ഭൂരിഭാഗം സംസ്ഥാന ബോർഡുകളും പരീക്ഷ ഫലം ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. കൊവിഡ് കാരണം സിബിഎസ്ഇ, സിഐഎസ്‌സിഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ വൈകിയതിനാലാണ് ഫലവും വൈകിയതെന്ന് അധികൃതര്‍ അറിയിച്ചു.