ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി. പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിക്കുകയും ചെയ്തു. പത്താം ക്ലാസ് പരീക്ഷയുടെ ഫലം ബോര്‍ഡ് തീരുമാനിക്കുന്ന നിര്‍ദിഷ്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രഖ്യാപിക്കുക. ജൂണ്‍ ഒന്നിന് കാര്യങ്ങള്‍ വിശകലനം ചെയ്യും, തുടര്‍ന്നാവും പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ തീയ്യതി തീരുമാനിക്കുക. അടുത്തമാസമാണ് പരീക്ഷകൾ തുടങ്ങാനിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലുമായി അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് തീരുമാനം.
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി: പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു - postpones Class 12 exams
കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി: പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു
പ്രത്യേക മൂല്യനിർണയ രീതിയിലൂടെ പത്താംക്ലാസ് വിദ്യാർഥികൾക്ക് മാർക്ക് നല്‍കും. മാർക്കില്‍ പരാതിയുള്ള കുട്ടിക്ക് എഴുത്തുപരീക്ഷയ്ക്ക് അനുമതി നല്‍കും. പരീക്ഷയ്ക്ക് 15 ദിവസം മുൻപ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ തീയതി അറിയിക്കും.