കേരളം

kerala

ETV Bharat / bharat

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

CBSE Board Class XII examinations cancelled  CBSE  XII examination  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി  സിബിഎസ്ഇ  പന്ത്രണ്ടാം ക്ലാസ് പരീക്ഷ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

By

Published : Jun 1, 2021, 7:37 PM IST

Updated : Jun 1, 2021, 8:09 PM IST

19:32 June 01

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

ന്യൂഡൽഹി :സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനം കണക്കിലെടുത്തും സംസ്ഥാനങ്ങളിലെ ലോക്‌ഡൗണും പരിഗണിച്ചാണ് നിർണായക തീരുമാനമുണ്ടായിരിക്കുന്നത്. പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് സിബിഎസ്ഇ മാനേജ്മെന്‍റുകള്‍ അറിയിച്ചു. അതേസമയം പ്ലസ് ടു മൂല്യനിർണയത്തിന് കൃത്യമായ മാനദണ്ഡം വേണമെന്നും മാനേജ്മെന്‍റുകൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ  വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ഉന്നതതല യോഗത്തിൽ നിര്‍ദേശിച്ചു.

Read Also.....12-ാം ക്ലാസ് പരീക്ഷ നടത്തിപ്പ് : പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗം ആരംഭിച്ചു

കൊവിഡ് സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. പരീക്ഷ നടത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങൾ കേന്ദ്ര നിർദേശത്തിൽ രേഖാമൂലം പ്രതികരണം നൽകിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ പരീക്ഷ ഉപേക്ഷിക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നിരുന്നു.  

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നേരത്തെ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. മാത്രമല്ല മാറ്റിവച്ച പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്ന ഹർജിയിൽ സുപ്രീം കോടതി വ്യാഴാഴ്ച മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.

Last Updated : Jun 1, 2021, 8:09 PM IST

ABOUT THE AUTHOR

...view details