ന്യൂഡൽിഹി:മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. തന്നെ അറസ്റ്റ് ചെയ്യാൻ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ജയിലിൽ പോകാൻ തനിക്ക് ഭയമില്ലെന്നും സിസോദിയ പ്രതികരിച്ചു. കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനത പാർട്ടിയുടെ കൈയിൽ നിന്ന് രാജ്യത്തെ എഎപി മോചിപ്പിക്കുമെന്നും സിസോദിയ പറഞ്ഞു.
'ചോദ്യം ചെയ്യലിനായി ഇന്ന് വീണ്ടും സിബിഐ ഓഫിസിലേക്ക് പോകും. അന്വേഷണത്തിൽ പൂർണമായും സഹകരിക്കും. ഏതാനും മാസങ്ങൾ ജയിലിൽ കഴിയേണ്ടിവന്നാലും എനിക്ക് പ്രശ്‌നമില്ല. ഞാൻ ഭഗത് സിങ്ങിന്‍റെ അനുയായി ആണ്', സിസോദിയ ട്വിറ്ററിൽ കുറിച്ചു.