കൊൽക്കത്ത:കൽക്കരി കുംഭകോണക്കേസില്‍ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സുരക്ഷാ ഡയറക്ടർ ഗ്യാൻവന്ത് സിംഗിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി സിബിഐ. മെയ് നാലിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി സിബിഐ ഗ്യാൻവന്ത് സിംഗിന് നോട്ടീസ് അയച്ചു.
കൽക്കരി കുംഭകോണക്കേസില്‍ ഗ്യാൻവന്ത് സിംഗിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി സിബിഐ
മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്കേറ്റ നന്ദിഗ്രാം സംഭവത്തെത്തുടര്‍ന്ന് വിവേക് സഹായെ സുരക്ഷാ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നീക്കിയിരുന്നു
കൽക്കരി കുംഭകോണക്കേസില്‍ ഗ്യാൻവന്ത് സിംഗിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി സിബിഐ
മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്കേറ്റ നന്ദിഗ്രാം സംഭവത്തെത്തുടര്‍ന്ന് വിവേക് സഹായെ സുരക്ഷാ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നീക്കിയിരുന്നു. കൽക്കരി അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി അഭിഷേക് ബാനർജിയുടെ ഭാര്യ റുജിറ ബാനർജിയെയും സഹോദരി മനേക ഗംഭീറിനെയും നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് മനേക ഗംഭീറിന്‍റെ ഭർത്താവിനെയും ഭര്‍ത്താവിന്‍റെ പിതാവിനെയും ഏജൻസി നേരത്തെ ചോദ്യം ചെയ്തിരുന്നു.