മുംബൈ:മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ സിബിഐ ചോദ്യം ചെയ്യുന്നു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ആർതർ റോഡ് ജയിലിൽ എത്തിയാണ് സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. കേസിൽ മുൻ സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ പ്രത്യേക പിഎംഎൽഎ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കോടതി അതിന് അനുമതി നൽകിയതോടെയാണ് സിബിഐ നീക്കം.
കള്ളപ്പണക്കേസ്; മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ സിബിഐ ചോദ്യം ചെയ്യുന്നു - അനിൽ ദേശ്മുഖിനെ സിബിഐ ചോദ്യം ചെയ്യുന്നു
ആർതർ റോഡ് ജയിലിൽ എത്തിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. കേസിൽ മുൻ സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ പ്രത്യേക പിഎംഎൽഎ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
![കള്ളപ്പണക്കേസ്; മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ സിബിഐ ചോദ്യം ചെയ്യുന്നു CBI questions Anil Deshmukh Anil Deshmukh in extortion case അനിൽ ദേശ്മുഖിനെ സിബിഐ ചോദ്യം ചെയ്യുന്നു കള്ളപ്പണക്കേസില്‍ അനിൽ ദേശ്മുഖിനെതിരെ സിബിഐ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14636461-1010-14636461-1646390367579.jpg)
കള്ളപ്പണക്കേസ്; മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ സിബിഐ ചോദ്യം ചെയ്യുന്നു
Also Read: കള്ളപ്പണം വെളുപ്പിക്കൽ കേസ് : അനിൽ ദേശ്‌മുഖ് നവംബർ 6 വരെ ഇഡി കസ്റ്റഡിയിൽ
നാളെയും ചോദ്യം ചെയ്യല്‍ നീളും. കേസിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഓഫിസർമാരായ സച്ചിൻ വാസെ, കുന്ദൻ ഷിൻഡെ, സഞ്ജീവ് പലാണ്ഡെ എന്നിവരുടെ മൊഴി നേരത്തെ സിബിഐ രേഖപ്പെടുത്തിയിരുന്നു.