ന്യൂഡല്‍ഹി :സി.ബി.ഐ കൂട്ടിലടച്ച തത്തയല്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. 'അവര്‍ തങ്ങളുടെ ജോലികള്‍ കൃത്യമായി ചെയ്യുന്നുണ്ട്. മുന്‍പ് സര്‍ക്കാറിന്‍റെ ഭാഗമായ ചിലര്‍ അവരുടെ അന്വേഷണത്തെ തടസപ്പെടുത്തിയിരുന്നു. അപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണികളുണ്ടായിരുന്നു, എന്നാലിപ്പോഴതില്ല - റിജിജു പറഞ്ഞു.
എജന്‍സിയുടെ നിലപാടുകളെയും അന്വേഷണത്തേയും വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് രമണ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. സിബിഐ ഇനിമുതല്‍ കൂട്ടിലടച്ച തത്തയല്ലെന്നും, മികച്ച അന്വേഷണ ഏജന്‍സി എന്ന നിലയില്‍ കര്‍ത്തവ്യങ്ങള്‍ അത് നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്‍റെ ഭാഗമായുള്ള ചിലര്‍ മുമ്പ് ഏജന്‍സിയെ നിയന്ത്രിച്ചിരുന്നു.