ന്യൂഡൽഹി: കൈക്കൂലി ആരോപണത്തില്‍ ഗെയിൽ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) മാർക്കറ്റിങ് ഡയറക്‌ടർക്കെതിരെ സി.ബി.ഐ നടപടി. ഇ.എസ് രംഗനാഥനെതിരെ ദേശീയ അന്വേഷണ ഏജന്‍സി എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്‌തു. പെട്രോകെമിക്കൽ ഉത്‌പന്നങ്ങൾ വിലക്കുറവില്‍ നൽകുന്നതിന് ഇടനിലക്കാർ വഴി കൈക്കൂലി വാങ്ങിയെന്നാണ് പരാതി.
ഗെയിൽ മാർക്കറ്റിങ് ഡയറക്‌ടർക്കെതിരെ കേസെടുത്ത് സി.ബി.ഐ - crime news about GAIL official
ഗെയിൽ മാർക്കറ്റിങ് ഡയറക്‌ടര്‍ ഇ.എസ് രംഗനാഥനെതിരെയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നടപടി
ഗെയിൽ മാർക്കറ്റിങ് ഡയറക്‌ടർക്കെതിരെ കേസെടുത്ത് സി.ബി.ഐ
ALSO READ:തെരഞ്ഞെടുപ്പ് റാലികള്‍ക്കുള്ള വിലക്ക് ഈ മാസം 22 വരെ നീട്ടി
വിശ്വസനിയമായ കേന്ദ്രത്തിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ നീക്കം. ക്രിമിനൽ ഗൂഢാലോചന, സര്‍ക്കാര്‍ ജീവനക്കാരനെ ഉപയോഗിച്ച് നിയമവിരുദ്ധമായി നേട്ടമുണ്ടാക്കുക, സര്‍ക്കാര്‍ ജീവനക്കാരന് കൈക്കൂലി നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് എഫ്.ഐ.ആറില്‍ ചുമത്തിയത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.