മുംബൈ:മഹാരാഷ്‌ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെതിരായ അഴിമതിയാരോപണങ്ങളില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. മുംബൈ മുൻ പൊലീസ് കമ്മീഷണർ പരം ബീർ സിങ് ഉന്നയിച്ച ആരോപണങ്ങളിലാണ് അനില്‍ ദേശ്‌മുഖിനെതിരെയും മറ്റുള്ളവര്‍ക്കെതിരെയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്‌തത്. കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ സിബിഐ തെരച്ചില്‍ നടത്തിയിരുന്നു.
പരം ബീർ സിങ് ഉന്നയിച്ച ആരോപണങ്ങളിൽ സിബിഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ അദ്ദേഹം പദവിയില്‍ നിന്നും രാജിവെച്ചിരുന്നു. ബോംബൈ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌ത് അനില്‍ ദേശ്‌മുഖ് സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.
കൂടുതല്‍ വായനയ്‌ക്ക്: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവച്ചു
സസ്‌പെന്‍ഷനിലായ മുംബൈ പൊലീസ് ഓഫീസര്‍ സച്ചിന്‍ വാസെയോട് റസ്റ്റോറന്‍റുകള്‍, പബ്ബുകള്‍, ബാറുകള്‍, പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് എല്ലാ മാസവും നൂറ് കോടി പിരിച്ചെടുക്കാനാവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്ക് പരംബീര്‍ സിങ് അയച്ച കത്തില്‍ ആരോപിക്കുന്നു.
കൂടുതല്‍ വായനയ്‌ക്ക്: അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണം; സിബിഐ കേസെടുത്തു
ക്രൈം ഇന്‍റലിജന്‍സ് യൂനിറ്റില്‍ അസിസ്റ്റന്‍റ് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന സച്ചിന്‍ വാസെയെ മന്‍സുഖ് ഹിരണിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പൊലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലെ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്‍ററിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്‌തിരുന്നു. സ്ഫോടകവസ്‌തുക്കളുമായി അംബാനിയുടെ വസതിക്ക് മുന്നില്‍ കണ്ടെത്തിയ വാഹനത്തിന്‍റെ ഉടമയായിരുന്നു മന്‍സുഖ് ഹിരണ്‍. താനെയില്‍ മാര്‍ച്ച് 5നാണ് മന്‍സുഖ് ഹിരണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.