കേരളം

kerala

ETV Bharat / bharat

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് സിബിഐ കോടതി

139.35 കോടിയുടെ അഴിമതിയിലാണ് കോടതി വിധി

lalu prasad yadav convicted  fodder scam case lalu prasad  lalu prasad yadav cbi court verdict  doranda fodder case lalu prasad yadav  ലാലു പ്രസാദ് യാദവ്  കാലിത്തീറ്റ കുംഭകോണം കേസ്  ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍  ആര്‍ജെഡി നേതാവ് കാലിത്തീറ്റ കുംഭകോണം കേസ്
കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് സിബിഐ കോടതി

By

Published : Feb 15, 2022, 12:28 PM IST

Updated : Feb 15, 2022, 2:38 PM IST

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ. 139.35 കോടിയുടെ അഴിമതിക്കേസിലാണ് കോടതി വിധി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.

ഡൊറാൻഡ ട്രഷറിയില്‍ നിന്ന് അനധികൃതമായി പണം പിൻവലിച്ച കേസിലാണ് ഏറ്റവും ഒടുവില്‍ വിധി പറഞ്ഞത്. മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജാർഖണ്ഡ് കോടതി മറ്റൊരു കുംഭകോണക്കേസില്‍ ജാമ്യം അനുവദിച്ചിരുന്നു.

Also read: 'ബിഹാറില്‍ എല്ലാവരും മതവികാരം മാനിക്കുന്നു'; ഹിജാബ് ഒരു പ്രശ്‌നമല്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍

1991 മുതല്‍ 1996 വരെ ലാലു ബിഹാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ അഴിമതിയിലാണ് ഇപ്പോൾ വിധി വരുന്നത്. ഇതോടെ 950 കോടിയുടെ അഞ്ച് അഴിമതിക്കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഫെബ്രുവരി 18ന് കേസില്‍ കോടതി ശിക്ഷ വിധിക്കും.

Last Updated : Feb 15, 2022, 2:38 PM IST

ABOUT THE AUTHOR

...view details