മുംബൈ:ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മുന്‍ മാനേജര്‍ ദിശ സാലിയന്‍റെ മരണം അപകടമരണമെന്ന് സിബിഐ. 2020 ജൂണ്‍ ഒമ്പതിനാണ് മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ 14-ാം നിലയില്‍ നിന്ന് വീണ് ദിശ മരിച്ചത്. മരണസമയത്ത് ദിശ സാമ്പത്തികമായും ജോലി സംബന്ധമായും നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ചിരുന്നു.
സുശാന്ത് സിങിന്‍റെ മുന്‍ മാനേജര്‍ ദിശ സാലിയന്‍റേത് അപകടമരണമെന്ന് സിബിഐ - latest national news
2020 ജൂണിലാണ് മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്ന് വീണ് ദിശ സാലിയന്‍ മരിച്ചത്.
സുശാന്ത് സിങിന്‍റെ മുന്‍ മാനേജര്‍ ദിശ സാലിയന്‍റേത് അപകടമരണമെന്ന് സിബിഐ
അതുകൊണ്ട് തന്നെ മരണം ആത്മഹത്യയായിരുന്നെന്ന് സംശയം നിലനിന്നിരുന്നു. സാലിയന്‍റെ മരണത്തിന് പിന്നാലെ ജൂണ്‍ 14നുണ്ടായ സുശാന്ത് സിങിന്‍റെ ആത്മഹത്യയും സംശയം ഇരട്ടിപ്പിച്ചു. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ നിഗമനങ്ങളില്‍ എത്താനാകാത്തതിനെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.