സ്വര്‍ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ് - കസ്റ്റംസ് കേസ്
ആകെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ന്യൂഡൽഹി: 2019ല്‍ നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാര്‍ക്കെതിരെയും, മറ്റ് അഞ്ച് പേർക്കെതിരെയും സിബിഐ കേസെടുത്തു. കസ്റ്റംസ് സൂപ്രണ്ടുമാരായ സോംനാഥ് ചൗധരി, സുജീത് കുമാർ എന്നിവരെ കൂടാതെ സജാൻ ജഹാംഗീർ ചൗധരി, ഷാഹിദുൾ ജഹാംഗീർ ചൗധരി, മുഹമ്മദ് മുഹമ്മദ് സർഫ്രജ് മൻസൂരി, ഷമീം, മുഹമ്മദ് ആസാം എന്നിവര്‍ക്കെതിരെയാണ് നടപടി. 1.8 കിലോഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയും, 1.4 കിലോഗ്രാം 24 കാരറ്റ് സ്വർണ്ണം മാലരൂപത്തിലുമാണ് കടത്താൻ ശ്രമിച്ചത്. ഒപ്പം 10 കിലോ ഇറാനിയൻ കുങ്കുമവും, 4,000 പാക്കറ്റ് ഗുഡ്‌കയും 2019 ജൂൺ 27 ന് അഹമ്മദാബാദിലെ എസ്‌വിപി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പ്രതികളുടെ താമസസ്ഥലങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.