കേരളം

kerala

ETV Bharat / bharat

ഡല്‍ഹി മദ്യനയക്കേസ്: കെസിആറിന്‍റെ മകള്‍ കവിതയുടെ മുന്‍ അക്കൗണ്ടന്‍റ് അറസ്റ്റില്‍ - കവിതയുടെ മുന്‍ അക്കൗണ്ടന്‍റ്‌ ബുച്ചിബാബു ഗോരന്ത്‌ല

എംഎല്‍സി കവിതയുടെ മുന്‍ അക്കൗണ്ടന്‍റ്‌ ബുച്ചിബാബു ഗോരന്ത്‌ല അറസ്റ്റില്‍. ഡല്‍ഹി മദ്യ നയക്കേസില്‍ പങ്കുണ്ടെന്നാരോപിച്ചാണ് അറസ്റ്റ്.

kcrs daughters former ca arrested  delhi liquor policy case  ഡല്‍ഹി മദ്യനയക്കേസ്  കവിതയുടെ മുന്‍ അക്കൗണ്ടന്‍റ് അറസ്റ്റില്‍  എംഎല്‍സി കവിത  ബുച്ചിബാബു ഗോരന്ത്ല അറസ്റ്റില്‍  ബുച്ചിബാബു ഗോരന്ത്ല  ഡല്‍ഹി മദ്യ നയക്കേസ്  ഹൈദരാബാദ് വാര്‍ത്തകള്‍  natioanl news updates  latest news in Delhi
കവിതയുടെ മുന്‍ അക്കൗണ്ടന്‍റ് അറസ്റ്റില്‍

By

Published : Feb 8, 2023, 9:20 AM IST

Updated : Feb 8, 2023, 1:48 PM IST

ഹൈദരാബാദ്: ഡല്‍ഹി മദ്യനയക്കേസില്‍ കുറ്റാരോപിതയായ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്‍റെ മകള്‍ കവിതയുടെ മുന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്‌ അറസ്റ്റില്‍. അക്കൗണ്ടന്‍റ് ബുച്ചിബാബു ഗോരന്ത്‌ലയേയാണ് സിബിഐ അറസ്റ്റ് ചെയ്‌തത്. ഡല്‍ഹി മദ്യ നയക്കേസില്‍ പങ്കുണ്ടെന്നാരോപിച്ചാണ് നടപടി.

ഹൈദരാബാദ് ആസ്ഥാനമായുള്ള മൊത്ത, ചില്ലറ വ്യാപാര ലൈസന്‍സികള്‍ക്കും അവരുടെ ഗുണഭോക്താക്കളായ ഉടമകള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കാനായി തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ബുച്ചിബാബുവിനെ നാളെ കോടതിയില്‍ ഹാജരാക്കും.

രാജ്യതലസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്‌ടിച്ച കേസാണ് മദ്യ നയക്കേസ്. മദ്യനയ കേസില്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്‌സേന സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയക്കെതിരെയും അന്വേഷണം നടത്തി. കേസില്‍ അന്വേഷണം നടത്തിയ കേന്ദ്ര ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആന്ധ്രപ്രദേശിലെ ഭരണ കക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എംപി മഗുന്ത ശ്രീനിവാസലു റെഡ്ഡി എന്നിവര്‍ക്കൊപ്പം കെസിആറിന്‍റെ മകള്‍ കവിതയുടെ പേരും ഉയര്‍ന്ന് വന്നു.

മദ്യവില്‍പ്പനക്കാരുടെ ലൈസന്‍സ് ഫീസ് ഒഴിവാക്കുകയും അവര്‍ക്ക് ആനുകൂല്യങ്ങള്‍ നേടി കൊടുക്കുകയും ചെയ്‌തുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ സിബിഐ കവിതയുടെ മൊഴിയെടുത്തിരുന്നു.

ഡല്‍ഹി മദ്യനയ കേസ്:2021-22 ല്‍ ഡല്‍ഹിയില്‍ നിയോഗിച്ച പ്രത്യേക കമ്മിറ്റി ചില്ലറ മദ്യവില്‍പ്പനയിലെ നിലവിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങളും മറ്റും എടുത്ത് കളയുകയും ഈ മേഖലയില്‍ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുകയും ചെയ്‌തു. സ്വകാര്യ മേഖലയ്‌ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു ഈ പരിഷ്‌കരണങ്ങളെല്ലാം കൊണ്ടുവന്നത്. മദ്യ വില്‍പ്പന മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞതോടെ ലൈസന്‍സ് സ്വന്തമാക്കുന്നതില്‍ അടക്കം അഴിമതികള്‍ വര്‍ധിച്ചുവെന്നും പൊതുപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ലൈസന്‍സുകളും അനധികൃത ആനുകൂല്യങ്ങളും നേടിയെടുത്തെന്നാണ് സിബിഐ കേസ്.

ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ്‌ സിസോദിയയും കേസില്‍ കുറ്റാരോപിതനാവുകയും സിബിഐ അദ്ദേഹത്തിന്‍റെ വീട്ടില്‍ റെയ്‌ഡ് നടത്തുകയും ചെയ്‌തിരുന്നു. പുതിയ പരിഷ്‌കാരത്തിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നതോടെ 2021 ജൂലൈയില്‍ മദ്യനയം നിര്‍ത്തലാക്കുകയും പഴയ മദ്യ നയം തുടരുകയും ചെയ്‌തു. എന്നാല്‍ പുതിയ മദ്യ നയം നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

ഭാരത് രാഷ്‌ട്ര സമിതി എംഎല്‍സിയും തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായ കെ. കവിത മദ്യ കുംഭകോണത്തിലെ ഒരു ഗുണഭോക്താവാണെന്നും ആരോപണം ഉയര്‍ന്നു. കേസില്‍ അന്വേഷണം നടത്തിയ സിബിഐ അരബിന്ദോ ശരത് ചന്ദ്ര റെഡ്ഡിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എംപി മഗുന്ത ശ്രീനിവാസലു റെഡ്ഡിയുമാണ് ഇതിലെ മറ്റ് ഗുണഭോക്താക്കളെന്ന് കണ്ടെത്തി. കവിതയുള്‍പ്പെടെയുള്ള ഈ സൗത്ത് ഗ്രൂപ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള എഎപിയ്‌ക്ക് 100 കോടി രൂപ നല്‍കി മൊത്ത വ്യാപാരവും നിരവധി റീട്ടെയില്‍ സോണുകളും സ്വന്തമാക്കിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

സംഭവത്തില്‍ കേന്ദ്ര ഏജന്‍സി നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇപ്പോള്‍ കവിതയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ബുച്ചിബാബുവിനെ അറസ്റ്റ് ചെയ്‌തത്.

also read:ഡല്‍ഹി മദ്യ കുംഭകോണകേസ്: തനിക്കെതിരായ ആരോപണം ബിജെപിയുടെ രാഷ്‌ട്രീയ പകപോക്കലെന്ന് കെ കവിത

Last Updated : Feb 8, 2023, 1:48 PM IST

ABOUT THE AUTHOR

...view details