ചെന്നൈ:സുശീൽ ഹരി സ്‌കൂൾ സ്ഥാപകൻ ശിവശങ്കർ ബാബയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പദ്ധതിയിട്ട് ക്രൈംബ്രാഞ്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ (സിബിസിഐഡി). ബാലപീഡനക്കേസിൽ കുറ്റാരോപിതനാണ് ശിവശങ്കർ ബാബ. ഇയാൾ വിദേശത്തേക്ക് കടന്നുകളയാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് സിബിസിഐഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പദ്ധതിയിടുന്നത്.
Also Read:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു ; 7 പേര്‍ പിടിയില്‍
ശിവശങ്കർ ബാബ ഒളിവിൽ കഴിയുന്നു എന്ന സൂചനയെ തുടർന്ന് ഡെറാഡൂണിലേക്ക് ഡിഎസ്‌പി റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം എത്തിയിട്ടുണ്ട്. സ്‌കൂളിലെ പൂർവ വിദ്യാർഥികൾ ഇയാളുടെ ലൈംഗിക ചൂഷണങ്ങൾ വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധി പരാതികളാണ് ഇയാൾക്കെതിരെ ഉയർന്നിട്ടുള്ളത്. മഹാബലിപുരം പൊലീസിന് ഇതുവരെ മൂന്ന് പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചിട്ടുള്ളത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.