കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്‌എഫ് സംഘത്തിനെ ആക്രമിച്ച് കന്നുകാലി കടത്തുകാർ. തിങ്കളാഴ്ച പുലർച്ചെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് നേരെ കള്ളക്കടത്തുകാർ വെടിയുതിർത്തത്.
ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത് കന്നുകാലി കടത്ത് സംഘം - Cattle smugglers fire
പുലർച്ചെ അഞ്ചരയോടെ നടന്ന സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതിർത്തി പോസ്റ്റിന് സമീപത്തെ വേലി തകർന്നിട്ടുണ്ട്.
ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത് കന്നുകാലി കടത്ത് സംഘം
പുലർച്ചെ അഞ്ചരയോടെ നടന്ന സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതിർത്തി പോസ്റ്റിന് സമീപത്തെ വേലി തകർന്നിട്ടുണ്ട്. ബംഗ്ലാദേശ് ഭാഗത്ത് നിന്ന് 25 ഓളം ആളുകളും ഇന്ത്യൻ ഭാഗത്ത് നിന്ന് 20 ഓളം ആളുകളുമാണ് അക്രമം അഴിച്ചുവിട്ടത്.
ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് കന്നുകാലികളെ കടത്താൻ ഇരുവശത്തുമുള്ള സംഘങ്ങൾ ശ്രമിക്കവെയാണ് സംഭവം. സൈനിക നീക്കം തടയാനായാണ് ബിഎസ്എഫ് സംഘത്തിന് നേരെ ഇവർ വെടിയുതിർത്തത്.