ന്യൂഡല്‍ഹി:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും 2024ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പും അടുത്തിരിക്കെ പ്രചാരണ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മിഷൻ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ ഇന്ത്യയില്‍ ജാതി സെൻസസ് nationwide caste census അനിവാര്യമാണെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്.
ദേശീയ തലത്തിലെ ജാതി സെൻസസ് ചരിത്രപരമായ തീരുമാനമാകുമെന്നാണ് കോൺഗ്രസ് പ്രവർത്തക സമിതി വിലയിരുത്തിയതെന്നും രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ചരിത്രപരമായ ചുവടുവെയ്പ്പാകും ജാതി സെൻസസ് എന്നുമാണ് രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളോട് വിശദീകരിച്ചത് CWC meeting. ദേശീയ ജാതി സെൻസസിനെ കോൺഗ്രസ് പ്രവർത്തക സമിതി ഏകകണ്ഠമായി അംഗീകരിച്ചതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കി Congress Working Committee (CWC).
ഇന്ത്യ സഖ്യത്തിലെ ബഹുഭൂരിപക്ഷം പാർട്ടികൾക്കും ഇതേ അഭിപ്രായമാണെന്നും രാഹുല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യ സഖ്യത്തിലെ Indian National Developmental Inclusive Alliance (INDIA) ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ജാതി സെൻസസിനോട് വിയോജിപ്പുണ്ടെങ്കില്‍ അതില്‍ കോൺഗ്രസിന് വിമുഖതയുണ്ടാകില്ലെന്നും രാഹുല്‍ വിശദീകരിച്ചു. ജാതി സെൻസസ് എന്നത് പുരോഗമനപരമായ കാഴ്‌ചപ്പാടാണെന്നും വരുന്ന തെരഞ്ഞെടുപ്പുകളില്‍ ജാതി സെൻസസ് പ്രധാന പ്രചാരണ വിഷയമാക്കാൻ പ്രവർത്തക സമിതി പ്രമേയം പാസാക്കിയെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജാതി സെൻസസ് നടപ്പാക്കാൻ ആലോചിക്കുന്നതായും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു (INDIA).
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജാതി സെൻസസ് പ്രാവർത്തികമാക്കാൻ കഴിവില്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, കോൺഗ്രസിന്‍റെ നാല് മുഖ്യമന്ത്രിമാരില്‍ മൂന്നുപേരും ഒബിസി വിഭാഗത്തില്‍ നിന്നാണെന്ന് അവകാശപ്പെട്ടു. എന്നാല്‍ ബിജെപിയുടെ 10 മുഖ്യമന്ത്രിമാരില്‍ ഒരാൾ മാത്രമാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ളതെന്നും രാഹുല്‍ വിമർശിച്ചു.
ബിജെപി മിണ്ടുന്നില്ല: ജാതി സെൻസസ് നടപ്പാക്കണം എന്ന ആവശ്യം കോൺഗ്രസ് നിരന്തരം ഉന്നയിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതിനെയും കോൺഗ്രസ് വിമർശിക്കുന്നുണ്ട്. പട്ടിക ജാതി, പട്ടിക വർഗ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി സെൻസസ് സർക്കാരുകളെ സഹായിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. ഓരോ സമുദായത്തിലെയും ജനസംഖ്യയ്ക്ക് അനുസരിച്ച് സാമൂഹിക നീതി socio-economic data on the condition of weaker sections of society ഉറപ്പാക്കാനാകുമെന്നും കോൺഗ്രസ് വിശദീകരിക്കുന്നു.
തെരഞ്ഞെടുപ്പുകളില്‍ ജാതി സെൻസസ് പ്രചാരണ വിഷയമാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടും ബിജെപിയും പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. ഇതും പ്രചാരണ ആയുധമാക്കാനാണ് കോൺഗ്രസ് തീരുമാനം Scheduled Castes (SCs), Scheduled Tribes (STs) and Other Backward Classes (OBCs) in accordance with their population.