കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ ജാതി രാഷ്ട്രീയം ആരംഭിച്ചത് എന്‍സിപി രൂപീകരിച്ച ശേഷമെന്ന് രാജ്‌ താക്കറെ - NCP

ജാതികള്‍ക്കിടയില്‍ എന്‍സിപി വേര്‍തിരിവുണ്ടാക്കിയെന്ന് എംഎന്‍എസ്‌ അധ്യക്ഷന്‍.

Caste based politics increased after NCP formation  says Raj Thackeray  എന്‍സിപി  മഹാരാഷ്‌ട്രയില്‍ ജാതി രാഷ്ട്രീയം  മഹാരാഷ്‌ട്ര  രാജ്‌ താക്കറെ  എംഎന്‍എസ്‌ അധ്യക്ഷന്‍ രാജ്‌ താക്കറെ  മഹാരാഷ്‌ട്ര എംഎന്‍എസ്‌  ജാതി അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം  എന്‍സിപി  Caste based politics  NCP formation  Raj Thackeray  NCP  parties in india
എന്‍സിപി രൂപീകരിച്ച ശേഷമാണ് മഹാരാഷ്‌ട്രയില്‍ ജാതി രാഷ്ട്രീയം ആരംഭിച്ചതെന്ന് രാജ്‌ താക്കറെ

By

Published : Aug 21, 2021, 12:34 PM IST

മുംബൈ:മഹാരാഷ്ട്രയില്‍ ജാതി രാഷ്ട്രീയം ആരംഭിച്ചത് എന്‍സിപി രൂപീകരണത്തിന് ശേഷമെന്ന് എംഎന്‍എസ്‌ അധ്യക്ഷന്‍ രാജ്‌ താക്കറെ. 1999 ലാണ് എന്‍സിപി സംസ്ഥാനത്ത് രൂപീകരിക്കുന്നത്. അതിന് ശേഷമാണ് സംസ്ഥാനത്ത് ഇത്രയും ജാതി അടിസ്ഥാനത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. എന്‍സിപി സംസ്ഥാനത്തെ രണ്ട് സമൂഹങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കിയെന്നും രാജ്‌ താക്കറെ ആരോപിച്ചു.

Also Read:മഹാരാഷ്‌ട്രയിൽ കൊവിഡ് വ്യാപനത്തിന് കാരണം അതിഥി തൊഴിലാളികളാണെന്ന് രാജ്‌ താക്കറെ

സംസ്ഥാനത്ത് മുന്‍പ്‌ ജാതി അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം ഉണ്ടായിരുന്നില്ല. 1999ന്‌ ശേഷമാണ് സംസ്ഥാനത്ത് ഇത്തരം ജാതി വേര്‍തിരിവ്‌ കണ്ടു തുടങ്ങിയത്. ഇപ്പോള്‍ സംസ്ഥാനമാകെ ഈ ജാതി രാഷ്ട്രീയം കാണാം. 15-20 വര്‍ഷങ്ങള്‍ കൊണ്ട് ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുഹൃത്തുക്കള്‍ക്കിടയിലും പടര്‍ന്നു പിടിച്ചു. രാഷ്‌ട്രീയത്തില്‍ നിന്നും ജാതി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details