കൊല്‍ക്കത്ത:തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പശ്ചിമബംഗാളില്‍ ഇതുവരെ 248.9 കോടി രൂപയുടെ പണവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തതായി അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജോയ് ബസു അറിയിച്ചു. ഇതിൽ 37.72 കോടി രൂപയും, 9.5 കോടി രൂപയുടെ മദ്യവും, 114.44 കോടി രൂപയുടെ മയക്കുമരുന്നും ഉള്‍പ്പെടുന്നു.
തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളില്‍ വ്യാപക പരിശോധന - സഞ്ജോയ് ബസു
37.72 കോടി രൂപയും, 9.5 കോടി രൂപയുടെ മദ്യവും, 114.44 കോടി രൂപയുടെ മയക്കുമരുന്നും ഉള്‍പ്പെടെയുള്ളവയാണ് പരിശോധനയില്‍ കണ്ടെടുത്തത്
പശ്ചിമ ബംഗാളിൽ 248.9 കോടി രൂപയുടെ പണവും മറ്റ് സാധനങ്ങളും പിടിച്ചെടുത്തതായി അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ
ശനിയാഴ്ച നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ 79.79 ശതമാനം പോളിങ് രേഖപ്പെടുത്തി. 294 സീറ്റുകളിലേക്കുള്ള പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും.