ചണ്ഡീഗഡ് : ഹരിയാനയിൽ വൈക്കോൽ കത്തിച്ചതിന് 2,943 കർഷകർക്കെതിരെ പൊലീസ് പരാതികളോ കേസുകളോ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കൃഷിമന്ത്രി മന്ത്രി ജെ.പി.ദയാൽ. 2019 മുതൽ 2021 വരെയുള്ള കണക്കാണ് കൃഷിമന്ത്രി നിയമസഭയെ അറിയിച്ചത്.
2019ലും 2020ലുമായി 736 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും 2021ല്‍ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും കൃഷിമന്ത്രി വ്യക്തമാക്കി. കേസുകളില്‍ 2019ൽ 37 ലക്ഷം രൂപയും 2020ൽ ഒരു കോടിയിലധികം രൂപയും 2021ൽ 82 ലക്ഷം രൂപയും പിഴ ചുമത്തിയതായും മന്ത്രി അറിയിച്ചു.
2019-ൽ ആകെ 1,975 പരാതികൾ/കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിരുന്നത്. ജിന്ദിലാണ് (515) ഏറ്റവും കൂടുതല്‍ കേസുകൾ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കർണാൽ (438), ഫത്തേഹാബാദ് (431) എന്നിവിടങ്ങളാണ് ഈ വര്‍ഷം കൂടൂതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് സ്ഥലങ്ങള്‍.
also read:അയോധ്യയില്‍ ബിജെപി നേതാക്കള്‍ ഭൂമി കൈയേറി എന്ന ആരോപണം; അന്വേഷണത്തിനുത്തരവിട്ട് യോഗി ആദിത്യ നാഥ്
2020ലും ജിന്ദിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 439 സംഭവങ്ങളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം 2021ല്‍ 100 പരാതികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.