വാർധ (മഹാരാഷ്ട്ര): അഴുക്കുചാലിലെ വെള്ളത്തിൽ പച്ചക്കറി കഴുകിയ കച്ചവടക്കാരനെതിരെ പൊലീസ് കേസെടുത്തു. വാർധ ജില്ലയിലെ ഹിംഗൻഘട്ടിലെ എംഎൻഎസ് ചൗക്കിലാണ് സംഭവം. മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേറ്റർ സതീഷ് മിസാൽ നല്‍കിയ പരാതിയിലാണ് ഡാംഗ്രി സ്വദേശിയായ ശുഭം താംതെക്കെതിരെ കേസെടുത്തത്.
video: അഴുക്കുചാലില്‍ പച്ചക്കറി കഴുകി കച്ചവടക്കാരന്‍; വീഡിയോ വൈറലായതോടെ കേസെടുത്തു - വാർധ ജില്ല
വാർധ ജില്ലയിലെ ഹിംഗൻഘട്ടിലെ എംഎൻഎസ് ചൗക്കിലാണ് സംഭവം. ഡാംഗ്രി സ്വദേശിയായ ശുഭം താംതെക്കെതിരെയാണ് കേസ്
അഴുക്കുചാലിലെ വെള്ളത്തിൽ പച്ചക്കറി കഴുകി കച്ചവടക്കാരന്‍; വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്തു
ഇയാള്‍ അഴുക്കുവെള്ളത്തില്‍ പച്ചക്കറി കഴുകുന്ന ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേറ്റർ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാന സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടു.
ദൃശ്യങ്ങളില്‍ കാണുന്ന മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം വീഡിയോ ചിത്രീകരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.