ചെന്നൈ:തമിഴ്‌നാട്ടില്‍ ഇഡിയുടെ റെയ്ഡില്‍ പ്രതിഷേധിച്ച 50 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. 9 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വസതികളിലും ഇന്നലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് റെയ്ഡ് ചെയ്‌തിരുന്നു. തമിഴ്‌നാട്ടിലടക്കം 26 സ്ഥലങ്ങളിലെ പിഎഫ്ഐ എക്‌സിക്യൂട്ടീവുകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. തമിഴ്‌നാട്ടില്‍ ചെന്നൈ, മഥുര, തെങ്കാശി എന്നിവിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.
ഇഡിയുടെ റെയ്ഡില്‍ പ്രതിഷേധിച്ച 50 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് - popular front of india
9 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വസതികളിലും ഇന്നലെ ഇഡി റെയിഡ് ചെയ്‌തിരുന്നു.

ഇഡിയുടെ റെയിഡില്‍ പ്രതിഷേധിച്ച 50 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
സംഘടനയുടെ അനധികൃത ഫണ്ടിങും, എക്‌സിക്യൂട്ടീവുകളുടെ സാമ്പത്തികവും സംബന്ധിച്ച അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പരിശോധനക്കെതിരെ ജില്ലാ ചെയര്‍മാന്‍ അബൂബക്കറടക്കം 50 പിഎഫ്ഐ പ്രവര്‍ത്തകരാണ് ചെന്നൈയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പകര്‍ച്ചവ്യാധികള്‍ പകരുന്നത് തടയുന്ന നിയമത്തിന്‍റെ കീഴിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.