പൂനെ: വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി മുംബൈ സിറ്റി അധ്യക്ഷനും എംഎല്‍എയുമായ മംഗൽ പ്രസാദ് ലോധയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസ്. മകൻ അഭിഷേക് ലോധ, റിയൽ എസ്റ്റേറ്റ് സ്ഥാപന ഉടമ സുരേന്ദ്രൻ നായർ എന്നിവർക്കെതിരെയാണ് ചതുശ്രുങ്കി പൊലീസ് വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്തത്.
വസ്തു തട്ടിപ്പ്; ബിജെപി മുംബെെ അധ്യക്ഷനെതിരെ കേസ് - BJP
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 384, 385, 406, 420, 120 ബി, 34 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
വസ്തു തട്ടിപ്പ്; ബിജെപി മുംബെെ അധ്യക്ഷനെതിരെ കേസ്
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 384, 385, 406, 420, 120 ബി, 34 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ലോധയുടെ ഉടമസ്ഥതയിലുള്ള ഒരു വസ്തു പരാതിക്കാരന്‍ 2013ൽ സുരേന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം വഴി വാങ്ങിയതായും എന്നാല്‍ ഇക്കാലമത്രയും വസ്തു കെെമാറ്റം ചെയ്യാതെ ഇപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെടുകയാണെന്നുമാണ് പരാതിയില്‍ പറയുന്നത്.